കൊച്ചി: പെരുമ്പാവൂരില്‍ യുവതിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓടക്കാലി പുളിയാമ്പിള്ളി മുഗള്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് (29) മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടു കൂടിയായിരുന്നു സംഭവം. യുവതി ഒരു സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്ന് പണം വായ്പയായി എടുത്തിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം വായ്പയുടെ ഗഡുക്കള്‍ അടയ്ക്കേണ്ടതായിരുന്നു. ഇതില്‍ കുടിശികയും ഉണ്ടായിരുന്നു.ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരില്‍ ചിലർ ബുധനാഴ്ച ചാന്ദിനിയുടെ വീട്ടില്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നുണ്ട്. കുറുപ്പുംപടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.