കെഎസ്ആർടിസിയിൽ വമ്പൻ മാറ്റങ്ങൾ വരുന്നു

തിരുവനന്തപുരം: വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങി കെഎസ്ആർടിസി. ബസ്സിലെ തൽസമയ ടിക്കറ്റിങ്‌ ഉൾപ്പെടെ പൂർണമായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറ്റാനാണ് പുതിയ പദ്ധതി.

ഇതടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള കംപ്യൂട്ടർവൽക്കരണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

റയിൽവേ സ്റ്റേഷൻ മാതൃകയിൽ ബസ്‌ സ്റ്റാൻഡുകളിൽ അനൗൺസ്മെന്റ് സംവിധാനവും ഇനി മുതൽ ഉണ്ടാകും.കെഎസ്‌ആർടിസി ഇൻഫർമേഷൻ സെന്ററുകൾക്കായി എംഎൽഎമാരുടെ ഫണ്ട്‌ ഉപയോഗപ്പെടുത്തും. കെഎസ്ആർടിസിയുടെ വ്യാപാരസമുച്ചയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ ‌ഉടൻ വാടകയ്ക്ക്‌ നൽകും.

കെഎസ്ആർടിസിയുടെ ടോയ്‌‌ലറ്റുകൾ സുലഭിന് കൈമാറും.ആദ്യഘട്ടത്തിൽ നാല് ശുചിമുറി സുലഭ്‌ ഏറ്റെടുത്ത്‌ പ്രവർത്തനസജ്ജമാക്കും.പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശപ്രകാരം വാഹനപൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിന്‌ ഉടൻ ടെൻഡർ വിളിക്കുമെന്ന് കെ ബി ഗണേഷ് കുമാർ അറിയിച്ചു.

ഗ്രാമങ്ങളിൽ പൊതുഗതാഗത സൗകര്യം ഉറപ്പാക്കാൻ റൂട്ട് ഫോർമുലേഷൻ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

നമ്മുടെ കുട്ടികള്‍ക്ക് വേണ്ടെ ഉയർന്ന നിലവാരം..?

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

റെസിൻ | Ricin മണമോ കളറോ രുചിയോ ഇല്ല, അല്പം ധാരാളം #DelhiBlast #redfortattack #nationalsecurity #nia

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !