പത്തനംതിട്ട : വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കുന്ന നവോത്ഥാന സംരക്ഷണസമിതിയുമായുള്ള സഹകരണം നിര്‍ത്തിവയ്ക്കാന്‍ കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
സമിതിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് വെള്ളാപ്പള്ളി നടത്തുന്ന പ്രസ്താവനകള്‍ കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തെ തകര്‍ക്കുന്നതാണെന്ന് യോഗം വിലയിരുത്തി. വസ്തുതാവിരുദ്ധവും ജനങ്ങള്‍ക്കിടയില്‍ ഛിദ്രത വളര്‍ത്തുന്നതുമായ പ്രസ്താവനകള്‍ നിരന്തരം നടത്തിയിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നത് അപകടകരമാണ്.ഉദ്യോഗ തൊഴില്‍ മേഖലകളിലെയും ഭരണരംഗത്തെയും ഓരോ സമുദായത്തിന്റെയും പ്രാതിനിധ്യം സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
താല്‍ക്കാലിക നിയമനം എന്ന മറവില്‍ യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ നടത്തുന്ന നിയമനങ്ങള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സംവരണ സംവിധാനത്തെ അട്ടിമറിക്കുന്നതാണെന്നും സംവരണ വ്യവസ്ഥകള്‍ അട്ടിമറിക്കാനുള്ള ഏതു നീക്കവും സമൂഹം ചെറുത്തു തോല്‍പ്പിക്കുമെന്നും യോഗം പ്രഖ്യാപിച്ചു.
സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ പി മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നൗഷാദ് യൂനുസ്, പാങ്ങോട് കമറുദ്ദീന് മൗലവി, കുറ്റിയില്‍ ഷാനവാസ്, സി എ മൂസാ മൗലവി, അബ്ദുല്‍സലാം കുമളി, കടയ്ക്കല്‍ ജുനൈദ്, അഫ്സല്.പത്തനംതിട്ട, കെ എച്ച് മുഹമ്മദ് മൗലവി, രണ്ടാര്‍ക്കര മീരാന്‍ മൗലവി, എം എം ജലീല്‍ പുനലൂര്‍, സുല്‍ഫിഖര്‍, യൂസഫ് മോളൂട്ടി, കുളത്തൂപ്പുഴ സലിം,
കായംകുളം ജലാലുദീന്‍ മൗലവി, എ എം ഇര്‍ഷാദ് എരുമേലി, കാട്ടാമ്പള്ളി മുഹമ്മദ് മൗലവി, സമദ് വണ്ടിപ്പെരിയാര്‍, നൗഷാദ് തലക്കോട്, ജാഫര്‍ ഹാജി കുമളി, എച്ച് അബ്ദുല്‍ റസാഖ്, സാലിഹ് മൗലവി, അബ്ദുല്‍ റഹീം മൗലവി ളാഹ, എ എം ഹാഷിം, എ യൂസുഫുല്‍ ഹാദി, റാഷിദ് കുലശേഖരപതി, മുഹമ്മദ് സാദിഖ് സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.