കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി മമതയും വയനാട്ടിലേക്കെന്ന് സൂചന

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിയുടെ പ്രചാരണത്തിനായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജി വയനാട്ടിൽ എത്തുമെന്ന് വിവരം.

തൃണമൂൽ കോൺ​ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ടുചെയ്തത്. കഴിഞ്ഞദിവസം കോൺ​ഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി.ചിദംബരം മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ പിന്തുണയ്ക്കാൻ അദ്ദേഹം മമതയോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം.

നിലവിൽ ഇന്ത്യ മുന്നണിയുടെ ഭാ​ഗമാണ് തൃണമൂലെങ്കിലും ബംഗാളില്‍ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്‌ മമത. രാജിവെച്ച കോണ്‍ഗ്രസിന്റെ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുമായുള്ള തർക്കമാണ് ഇതിന് പ്രധാനകാരണം. സഖ്യത്തിന്റെ ഭാ​ഗമായിരുന്നുവെങ്കിലും ബം​ഗാളിൽ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു മമതയുടെ തീരുമാനം. അത് ഫലം കാണുകയും ചെയ്തു. 

ബിജെപിയുടെ വെല്ലുവിളിയെ അതിജീവിച്ച് 42 മണ്ഡലങ്ങളിൽ 29-ലും തൃണമൂൽ വിജയിച്ചു. അതേസമയം, ബഹരംപുർ മണ്ഡലത്തിൽനിന്ന് മത്സരിച്ച അധീര്‍ രഞ്ജന്‍ ചൗധരി പരാജയപ്പെട്ടു.

നിലവിൽ അധീറുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്നാണ് തൃണമൂൽ വൃത്തങ്ങൾ നൽകുന്ന വിവരം. പ്രിയങ്കയ്ക്കായി മമത വയനാട്ടിലെത്തുന്നതോടെ കോൺ​ഗ്രസുമായുള്ള ബന്ധത്തിലെ വിള്ളൽ ഒരുപരിധിവരെ ഇല്ലാതാക്കാനാകുമെന്നാണ് കരുതുന്നത്. 

പ്രിയങ്കയുമായി നല്ല ​വ്യക്തിബന്ധമുള്ളതിനാൽ മമത വയനാട്ടിലെത്താൻ തന്നെയാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ ഇന്ത്യ മുന്നണി സ്ഥാനാര്‍ഥിയായി പ്രിയങ്കാഗാന്ധി മത്സരിക്കണമെന്ന് മമത നിര്‍ദേശിച്ചിരുന്നു.

വയനാട് എം.പി. സ്ഥാനം രാജിവെച്ച് രാഹുൽ ഗാന്ധി റായ്ബറേലിയിൽ തുടരുമെന്ന പ്രഖ്യാപനം വന്നതോടെയാണ് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കയെ വയനാട്ടിലെ സ്ഥാനാർഥിയാക്കാൻ നേതൃത്വം തീരുമാനിച്ചത്. 

വയനാട്ടിൽ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയിൽ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിജയം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !