എറണാകുളം:സീറോ മലബാർ സഭയുടെ സാമുദായിക സംഘടനയായ കത്തോലിക്കാ കോൺഗ്രസ് പൊതുസമൂഹത്തിൽ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളണമെന്ന് കുരിയച്ചിറ സെന്റ് ജോസഫ് പള്ളി വികാരി റവ.ഫാ.തോമസ് വടക്കൂട്ട് അഭിപ്രായപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് കുരിയച്ചിറ യൂണിറ്റിന്റെ വാർഷികാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സമൂഹത്തിൻ്റെ ഉന്നമനം ലക്ഷ്യമാക്കി ആത്മീയതയിൽ അധിഷ്ഠിതമായി സാമൂഹികമായും സാമ്പത്തികമായും പുരോഗമിക്കാൻ ശ്രമിക്കണെമന്നും ഫാ.തോമസ് ആഹ്വാനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് ടോണി ചിറ്റിലപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് സെബി കോയിക്കര സ്വാഗതം ആശംസിച്ചു.വനിതാ വിഭാഗം പ്രസിഡണ്ട് റെജി സേവ്യർ നന്ദി പറഞ്ഞു.
ഫാ .ജോമോൻ താണിക്കൽ,ഡീക്കൻ പ്രിൻസ് ചെറുതാനിക്കൽ,സെക്രട്ടറി മാത്യു വിസി,ട്രഷറർ സൈമൺ വടക്കേത്തല,ജോൺസൻ കൊക്കൻ,ഷാജു പുലിക്കോടൻ,ജോൺസൺ പാലിയേക്കര,പോൾ മുണ്ടശ്ശേരി,റോസിലി മാനുവൽ,ആലീസ് ബേബി തുടങ്ങിയവർ പ്രസംഗിച്ചു.കത്തോലിക്കാ കോൺഗ്രസ് കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
ഫോട്ടോ :കത്തോലിക്കാ കോൺഗ്രസ് സെന്റ് ജോസഫ് കുരിയച്ചിറ യൂണിറ്റിന്റെ വാർഷികാഘോഷ പരിപാടികൾ വികാരി റവ.ഫാ.തോമസ് വടക്കൂട്ട് ഉത്ഘാടനം ചെയ്യുന്നു.ഫാ .ജോമോൻ താണിക്കൽ,ഡീക്കൻ പ്രിൻസ് ചെറുതാനിക്കൽ,ടോണി ചിറ്റിലപ്പിള്ളി,റെജി സേവ്യർ ,ജോൺസൻ കൊക്കൻ,ഷാജു പുലിക്കോടൻ,ജോൺസൺ പാലിയേക്കര തുടങ്ങിയവർ സമീപം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.