അകാലത്തിൽ വിടവാങ്ങിയ ഷെറിന്‍ ഡോണിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മറ്റന്നാള്‍

സ്വിന്‍ഡണ്‍: ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ സ്വിന്‍ഡണിലെ ഷെറിന്‍ ഡോണിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മറ്റന്നാള്‍ ബുധനാഴ്ച നടക്കും.

രാവിലെ 9.45ന് കാരോണ്‍ബ്രിഡ്ജ് റോഡിലെ സെന്റ് പീറ്റേഴ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കുന്ന പൊതുദര്‍ശനത്തിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെ കിങ്‌സ്ഡൗണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. തുടര്‍ന്ന് 1.30 മുതല്‍ സൂപ്പര്‍മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ റീഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതാണ്.

ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുന്ന എല്ലാവരും അവളുടെ സ്മരണയ്ക്കായി ഞങ്ങളോടൊപ്പം ചേരണമെന്ന് കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈമാസം അഞ്ചാം തീയതിയാണ് സ്വിന്‍ഡനിലെ പര്‍ട്രണില്‍ താമസിക്കുന്ന ഡോണി ബെനഡിക്ടിന്റെ ഭാര്യ ഷെറിന്‍ ഡോണിയുടെ മരണ വാര്‍ത്ത പുറത്ത് വന്നത്. 

39 വയസായിരുന്നു ഷെറിന്റെ പ്രായം. രണ്ട് വര്‍ഷത്തിലധികമായി ശ്വാസ കോശ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഷെറിന്‍ കഴിഞ്ഞ ആറ് മാസമായി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ് മരണം വിളിച്ചത്.

നാല് വയസുള്ള ഒരു മകളാണ് ഷെറിനും ഡോണിയ്ക്കും ഉള്ളത്. ഇവരുടെ ബന്ധുക്കള്‍ യുകെയില്‍ തന്നെ ഉള്ളതിനാല്‍ സംസ്‌കാരം യുകെയില്‍ നടത്താന്‍ കുടുംബാംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !