തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി തോമസ് ഐസക്കിന്റെ തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം.
സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നല്കി ഏരിയ കമ്മിറ്റി അംഗത്തിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നു.സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസ് പോസ്റ്റിട്ടത്.‘വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’- എന്നായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഇത് ഡിലീറ്റ് ചെയ്തു.
പത്തനംതിട്ടയില്‍ 66,119 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയം നേടിയത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാർഥിയായ അനില്‍ ആന്റണിക്ക് കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ല.
3,67623 വോട്ടുകളാണ് ആന്റോ ആന്റണി നേടിയത്. 3,01504 വോട്ടുകള്‍ തോമസ് ഐസക് നേടിയപ്പോള്‍ അനില്‍ ആൻറണി നേടിയത് 2,34406 വോട്ടുകളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.