കോട്ടയം : രാത്രി ഒൻപതരയ്ക്ക് പതിവായെത്തുന്ന ഷിബുവിന്റെ ഫോൺവിളി ബുധനാഴ്ചയും റിയ (റോസി) കാത്തിരുന്നു... പക്ഷേ, പ്രിയതമന്റെ ആ വിളി എന്നന്നേക്കുമായി നിലച്ചുവെന്ന വിവരം വെള്ളിയാഴ്ച രാവിലെയാണ് അറിഞ്ഞത്.
നെഞ്ചുപിളർത്തിയ ആ ദുഃഖവാർത്ത ഉൾക്കൊള്ളാനാകാതെ കരഞ്ഞുതളർന്ന റിയ ബന്ധുക്കൾക്കും നാട്ടുകാർക്കും നൊമ്പരമായി.
വിവരമറിഞ്ഞെത്തിയവരും ദുഃഖം താങ്ങാനാകാതെ വിതുമ്പി. മൂന്നുവയസ്സായ ഏകമകൻ എയ്ഡനെ കാണാൻ ഷിബു പതിവായി രാത്രി വീഡിയോകോളിൽ വിളിക്കും. മകന്റെ കളിചിരികളുമായി ഏറെനേരം സംസാരിച്ചരിക്കും.
ചെത്തിപ്പുഴ ആശുപത്രിയിലെ നഴ്സായ റിയ ജോലിസൗകര്യത്തിനായി തൃക്കൊടിത്താനത്തുള്ള സ്വന്തം വീട്ടിലായിരുന്നു താമസം. ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞെത്തിയപ്പോൾ വീട്ടുകാരുടെ മുഖത്തെ മാറ്റം ശ്രദ്ധിച്ചിരുന്നു. എങ്കിലും ഒന്നും ചോദിച്ചില്ല.ജോലിക്കിടെത്തന്നെ അപകടവിവരം അറിഞ്ഞെങ്കിലും, അതിൽ ഉൾപ്പെടരുതേയെന്ന പ്രാർഥനയിലായിരുന്നു. പതിവായുള്ള ഫോൺവിളി എത്താഞ്ഞതോടെ സംശയം തോന്നിയെങ്കിലും ഉള്ളിലൊതുക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.