കോട്ടയം:നേര്യമംഗലം /മുരിക്കാശ്ശേരി /ഇടുക്കി/ കോട്ടയം പ്രദേശങ്ങളിൽ നിന്ന് ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേരെ മുരിക്കാശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.
ഊന്നുകല്ല് കുട്ടമംഗലം സ്വദേശി തളിച്ചിറയിൽ ടി.കെ. കുര്യാക്കോസ് (58) ഇടുക്കി മുരിക്കാശ്ശേരി ചിറപ്പുറത്ത് സി.എ. എബ്രഹാം (59) എബ്രഹാമിൻ്റെ ഭാര്യ ബീന എബ്രഹാം (51) എന്നിവരെയാണ് മുരിക്കാശ്ശേരി സി.ഐ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ഇടുക്കി കൊന്നത്തടി മുള്ളരിക്കുട്ടി സ്വദേശി അടുക്കോലിൽ ഫിലിപ്പ് വർഗീസിന്റെ പരാതിയെ തുടർന്നാണ് മുരിക്കാശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചത്.
ഇസ്രായേലിലേക്ക് വിസ വാഗ്‌ദാനം ചെയ്‌ത് 7 ലക്ഷം രൂപ വാങ്ങുകയും പിന്നീട് പലതവണ പണം ആവശ്യപ്പെട്ടതല്ലാതെ മറ്റു നടപടികൾ പൂർത്തിയാവാത്തതിനെ തുടർന്ന് ഫിലിപ്പ് പരാതി നൽകുകയും ചെയ്‌തു.
2023 ഏപ്രിൽ മാസം മുതൽനിരവധിപേർ 5 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ പ്രതികൾക്ക് നൽകിയതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് തുടർ അന്വേഷണം ഉണ്ടായത്.
കേസിലെ ഒന്നാം പ്രതിയും കോതമംഗലം കുട്ടമംഗലം സ്വദേശി തളിച്ചിറയിൽ ടി കെ കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ തലക്കോട് അടിമാലി മുരിക്കശേരി എന്നിവിടങ്ങളിൽ റിക്രൂട്ടിംഗ് ഓഫീസ് ആരംഭിക്കുകയും ചെയ്തു.
എം. ആന്റ് കെ ഗ്ലോബൽ സൊല്യൂഷൻസ് എന്ന പേരിൽ തുറന്ന ഓഫീൽ ഒന്നാം പ്രതിയായ കുര്യാക്കോസിൻ്റെ കൂട്ടു കക്ഷികളായാണ് രണ്ടാം പ്രതി മുരിക്കാശ്ശേരി ചിറപ്പുറത്ത് എബ്രഹാമും ഭാര്യ ബീനയും എത്തുന്നത്ഒറ്റപ്പെട്ട പരാതികൾ പുറത്തുവന്നതോടെ ഇവർ ഓഫീസുകൾ പൂട്ടി സ്ഥലത്തു നിന്നും മാറുകയായിരുന്നു.
ആഴ്ച്ചകളായി പ്രതികൾക്കായി അന്വേഷണം തുടരുന്നതിനിടെ ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യത്തെ വിവരത്തേ തുടർന്ന് ഇടുക്കി ഡിവൈഎസ്പി സാജു വർഗീസിന്റെ നിർദ്ദേശപ്രകാരം മുരിക്കാശ്ശേരി പോലീസ് തൊടുപുഴയിൽ നിന്നും രണ്ടും മൂന്നും പ്രതികളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് രണ്ടാം പ്രതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആലുവയിൽ നിന്നുമാണ് ഒന്നാംപ്രതി ടി കെ കുര്യാക്കോസിനെ പോലീസ് പിടി കൂടിയത്.
കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമായി മുന്നൂറിലധികം ആളുകൾ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയതെന്നും കൂടുതൽ അന്വേഷണത്തിൽ മാത്രമേ എത്ര തുക തട്ടിയെടുത്തു എന്നും കണ്ടെത്താനാവൂ എന്ന് മുരിക്കാശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.