കോട്ടയം,: മാനസിക സമ്മർദം സഹിക്കാൻ കഴിയാത്തതിനാൽ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്കു പോകാൻ കെഎപി 3 ബറ്റാലിയനിലെ പൊലീസുകാർക്കു താൽപര്യമില്ല.
പത്തനംതിട്ട ജില്ലയിൽ 130 പൊലീസുകാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തതിൽ ബറ്റാലിയനിൽ നിന്നു ലോക്കൽ പൊലീസ് സ്റ്റേഷനിലേക്കു പോകാൻ സന്നദ്ധത പ്രകടിപ്പിച്ചത് ഒരാൾ മാത്രം.
ലോക്കൽ പൊലീസ് സ്റ്റേഷനിലെ ഒഴിവുകളുടെ എണ്ണം ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് ചെയ്തത് അനുസരിച്ചാണു കെഎപി 3 ബറ്റാലിയനിലെ പൊലീസുകാരിൽ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്കു പോകാൻ താൽപര്യമുള്ളവരുടെ പട്ടിക ആവശ്യപ്പെട്ടു ബറ്റാലിയൻ കമൻഡാന്റ് ഡിഐജി കത്ത് നൽകിയത്. ഇതനുസരിച്ച് ബറ്റാലിയൻ പൊലീസുകാരുടെ താൽപര്യം കമൻഡാന്റ് ആരാഞ്ഞു.എന്നാൽ അബീസ് അസീസ് എന്ന കോൺസ്റ്റബിൾ ഒഴികെ മറ്റാരും താൽപര്യം കാട്ടിയില്ല. ഇതു കാട്ടി കമൻഡാന്റ് ഡിഐജിക്കു റിപ്പോർട്ട് നൽകി. നേരത്തെ ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്കു പോകാൻ ബറ്റാലിയനുകളിൽ മത്സരമായിരുന്നു.
രാഷ്ട്രീയ സ്വാധീനംവരെ ഇക്കാര്യത്തിൽ ഉപയോഗിക്കുമായിരുന്നുവെന്നു പറയുന്നു. ലോക്കൽ പൊലീസ് സ്റ്റേഷനിലെ അമിത ജോലിഭാരവും ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക പീഡനവുമാണു ലോക്കൽ പൊലീസ് സ്റ്റേഷനുകളിലേക്കു പോകുന്നതിൽ നിന്നു ബറ്റാലിയൻ പൊലീസുകാരെ പിന്തിരിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.