കോട്ടയം: പാഴ്സൽ ബാഗിൽ എങ്ങനെ പാമ്പു കയറി. ഇ-കൊമേഴ്സ് സൈറ്റിൽ നിന്നു ലഭിച്ച പാഴ്സലിൽ ദമ്പതികൾക്ക് മൂർഖൻ പാമ്പിനെ ലഭിച്ച വിഡിയോ നാട്ടിൽ ചർച്ചയാണ്.
ഇതെങ്ങനെ സംഭവിച്ചുവെന്ന് വാവ സുരേഷ് വിശദീകരിക്കുന്നു. ‘‘സാധനം വയ്ക്കുന്നതിനു മുൻപ് പായ്ക്കറ്റ് അലക്ഷ്യമായി സൂക്ഷിച്ചിരിക്കാം. അപ്പോൾ പാമ്പ് അകത്തേക്ക് കയറാം. എങ്കിലും ഇങ്ങനെ ഒട്ടിപ്പിടിക്കാനുള്ള സാധ്യത കുറവാണ്.വിശദമായ അന്വേഷണം നടത്തണം. അതേസമയം ഇങ്ങനെ പാമ്പു കയറാനുള്ള സാധ്യത കുറവാണ്. വിഡിയോയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാകാനാണ് കൂടുതൽ സാധ്യത.സാധാരണ സ്റ്റിക്കറാണ് വിഡിയോയിൽ കാണുന്നത്. ഇത്തരം സ്റ്റിക്കറിൽ പാമ്പ് ഇഴഞ്ഞുചെന്ന് ഒട്ടിപ്പിടിക്കില്ല.
പാമ്പിനെ പായ്ക്കറ്റിൽ ടേപ്പുകൊണ്ട് ചുറ്റി ഒട്ടിച്ചിരിക്കുകയാണ്. ഡെലിവറി പായ്ക്കറ്റിലെ സ്റ്റിക്കർ സാധാരണനിലയിൽ പാമ്പിന്റെ ദേഹത്ത് ഒട്ടില്ല. ഇതാണ് സംശയം തോന്നാൻ കാരണം’’– വാവ സുരേഷ് പറഞ്ഞു.
ബെംഗളൂരു സർജാപുർ റോഡിൽ താമസിക്കുന്ന ദമ്പതികൾക്കാണ് ആമസോണിലെ ബോക്സിൽ നിന്ന് പാമ്പിനെ കിട്ടിയത്. പായ്ക്കറ്റിനെ ആവരണം ചെയ്തിരിക്കുന്ന ടേപ്പിൽ ഒട്ടിയ നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്. ആമസോൺ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.