കൊല്ലം: തഹസിൽദാർ ഒഴിവുകളിലേക്ക് പരിഗണിക്കാൻ യോഗ്യരായ ഡെപ്യൂട്ടി തഹസിൽദാർമാരുടെ സെലക്ട് ലിസ്റ്റിൽ കൈക്കൂലിക്കാർ മുതൽ പോക്സോ കേസിൽ 17 വർഷം ശിക്ഷിക്കപ്പെട്ട പ്രതിവരെ.
സർക്കാർ പണം അപഹരിച്ചവർ, പുറമ്പോക്കിൽ പാറപൊട്ടിക്കാൻ ഒത്താശ ചെയ്തവർ, പാറമട ലൈസൻസിന് കൈക്കൂലി വാങ്ങിയവർ, വ്യാജപട്ടയം ഉണ്ടാക്കി കായൽ പതിച്ചുനൽകിയവർ തുടങ്ങിയവരൊക്കെയുണ്ട്. പട്ടികയിൽ നിന്ന് 15 പേരെ കണ്ടെത്താൻ പരിശോധിച്ചപ്പോൾ 10 പേരും ഇത്തരക്കാരാണ്.വകുപ്പുതല സ്ഥാനക്കയറ്റ സമിതി യോഗം ഇവരെ ഒഴിവാക്കിയെങ്കിലും റവന്യൂവകുപ്പിലെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതാണ് പട്ടിക.
സ്ഥാനക്കയറ്റ പട്ടികയിൽ അഴിമതിക്കാരെ ഒഴിവാക്കാറുണ്ടെങ്കിലും ഇത്രയേറെപ്പേർ ഒന്നിച്ച് ഒഴിവാക്കപ്പെടാറില്ല. ഗുരുതര കുറ്റങ്ങൾ ചെയ്തവരെ പോലും പിരിച്ചുവിടാത്തതാണ് എണ്ണം കൂടാൻ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.