ന്യൂഡൽഹി:എൻഡിഎ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലേക്ക് എന്ന സൂചന നൽകി 2024 ലോക്സഭാ എക്സിറ്റ് പോൾ ഫലം.
ഇതുവരെ വന്ന പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി നൂറിലേറെ സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല.ഇത്തവണ നാനൂറു സീറ്റുകൾ നേടുമെന്ന അവകാശവാദത്തോടെയാണ് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. എന്നാൽ ഒരു എക്‌സിറ്റ് പോളിലും സീറ്റ് നാനൂറ് കടന്നിട്ടില്ല. ജൻ കി ബാത് എൻഡിഎയ്ക്ക് 392 സീറ്റ് വരെ പ്രവചിച്ചിട്ടുണ്ട്. എക്സിറ്റ് പോൾ 2024
റിപ്പബ്ലിക് ഭാരത് – പി മാർക് എൻഡിഎ – 359 ഇന്ത്യമുന്നണി – 154 മറ്റുള്ളവർ – 30
ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ് എൻഡിഎ – 371 ഇന്ത്യമുന്നണി – 125 മറ്റുള്ളവർ – 10 –20 റിപ്പബ്ലിക് ഭാരത് – മാട്രീസ് എൻഡിഎ – 353 –368 ഇന്ത്യമുന്നണി – 118-133 മറ്റുള്ളവർ – 43-48
ജൻ കി ബാത് എൻഡിഎ – 362-392 ഇന്ത്യമുന്നണി – 141-161; മറ്റുള്ളവർ – 10-20 ദൈനിക് ഭാസ്കർ എൻഡിഎ : 281–350 ഇന്ത്യ: 145–201 മറ്റുള്ളവർ : 33–49
ന്യൂസ് നാഷൻ എൻഡിഎ: 342–378 ഇന്ത്യ : 153–169 മറ്റുള്ളവർ :21–23 റിപ്പബ്ലിക് ടിവി– പി മാർക് എൻഡിഎ : 359 ഇന്ത്യ : 154 മറ്റുള്ളവർ : 30
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.