യുകെ :ബ്രിട്ടീഷ് ചരിത്രത്തിലെ അതിപ്രധാന മുഹൂർത്തതിന് ഇന്ന് തുടക്കം. ഇന്നാണ് ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.
സിഖ് മതത്തിലെ സാംസ്കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ മതനിരപേക്ഷ കോടതികളില്‍ ഇല്ലാത്തതാണ് ഇത്തരാമൊരു കോടതി സ്ഥാപിക്കാന്‍ ഇടയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30 ഓളം മജിസ്ട്രേറ്റുമാരും 15 ജഡ്ജിമാരും അടങ്ങിയതാണ് കോടതി ഇവരില്‍ ഏറിയ പങ്കും സ്ത്രീകളുമാണ്.സിഖ് സമുദായത്തില്‍ പെടുന്നവരുടെ സിവില്‍- കുടുംബ വ്യവഹാരങ്ങളായിരിക്കും കോടതിയുടെ പരിഗണനയ്ക്ക് വരിക. സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിര്‍ണ്ണയം. എന്നാല്‍, ഇത്തരമൊരു കോടതി സ്ഥാപിക്കുന്നതിന് മുന്നോടിയായി സുതാര്യവും ജനാധിപത്യരീതിയില്‍ ഉള്ളതുമായ ഒരു ചര്‍ച്ചയോ പബ്ലിക് കണസള്‍ട്ടേഷനോ ഉണ്ടായില്ല എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരമൊരു കോടതി ആവശ്യമാണോ എന്ന് പോലും ചോദ്യം ഉയര്‍ന്നില്ല,.പ്രത്യേകിച്ചും സിഖ് സമുദായത്തിലെ സ്ത്രീകളോട്.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളെ നിയന്ത്രിക്കാന്‍ മത നിയമങ്ങളെ അനുവദിക്കുന്നത് ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടന് എന്നും ഉയര്‍ത്തി പിടിക്കുന്ന മതേതര മൂല്യങ്ങള്‍ക്ക് എതിരുമാണ്.
തെക്കന്‍ ഏഷ്യന്‍ വംശജരുടെ ഇടയിലും മറ്റു ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍, തീര്‍ത്തും തെറ്റായ ഒരു നടപടിയാണ് മത കോടതി സ്ഥാപിക്കല്‍ എന്നും അവര്‍ പറയുന്നു.
അത്ര ഗുരുതരമല്ലാത്ത ഗാര്‍ഹിക പീഢനങ്ങള്‍, ദുരുപയോഗം ചെയ്യല്‍, ചൂതുകളി, കോപ നിയന്ത്രണം തുടങ്ങിയവയില്‍ കോടതി വിചാരണ നടത്തുമെന്ന് കോടതി വക്താക്കള്‍ പറയുന്നു. തര്‍ക്കങ്ങള്‍ വലുതാക്കാതെ മദ്ധ്യസ്ഥ ശ്രമത്തിലൂടെ പരിഹരിക്കാനായിരിക്കും ശ്രമമിക്കുക.
മദ്ധ്യസ്ഥ ശ്രമം വിജയിച്ചില്ലെങ്കില്‍, ഇരു കക്ഷികള്‍ക്കും സമ്മതമാണെങ്കില്‍, കേസ് സിഖ് കോടതിയില്‍ വിചാരണക്ക് എടുക്കും. 1996 ലെ ആര്ബിട്രേഷന് ആക്റ്റ് പ്രകാരം കോടതിയുടെ വിധി നിയമപരമായി അനുസരിക്കാന്‍ ബദ്ധ്യസ്ഥമായതായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.