കാലടി: പെൺ സുഹൃത്തിന് സന്ദേശമയച്ച വിരോധത്താൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴു പേർ അറസ്റ്റിൽ.
കാലടി മറ്റൂർ ഇളംതുരുത്തിൽ ഗൗതം കൃഷ്ണ (24), മറ്റൂർ കല്ലുങ്കൽ വീട്ടിൽ അലക്സ് (22), മറ്റൂർ ചെമ്മന്തൂർ ശിവ പ്രസാദ് (25), അങ്കമാലി പുളിയനം മാമ്പ്രക്കാട്ടിൽ ഗോകുൽ (25), മറ്റൂർ കപ്രക്കാടൻ വീട്ടിൽ അഭിജിത്ത് (19), മറ്റൂർ വേലം പറമ്പിൽ ആകാശ് (20), മറ്റൂർ പയ്യപ്പിള്ളി മാർട്ടിൻ (20) എന്നിവരെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.13 ന് രാത്രിയാണ് സംഭവം. അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ആക്രമണം. മറ്റൂർ ഭാഗത്തുള്ള റസ്‌റ്റോറന്റിന് സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെ വച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടി രക്ഷപ്പെട്ടു. പിന്നീട് ചികിത്സ തേടിയ ശേഷം മറ്റൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തി.
പുലർച്ചെ 3 മണിയോടെ അക്രമി സംഘം മറ്റൂരിലെ വീട്ടിലെത്തി യുവാവിനെ ബലമായി ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ചു. യുവാവിന്റെ ബൈക്കും തട്ടിയെടുത്തു. തുടർന്ന് വടിവാളുകൊണ്ട് വെട്ടിയും വടി കൊണ്ടടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
എഎസ്പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ കെ. ഷിജി, എസ്ഐമാരായ കെ.ജെ. ജോബി, പി.എസ്. റെജി, പി.സദാനന്ദൻ, ഒ.എ ഉണ്ണി, എഎസ്ഐ പി.എ. അബ്ദുൾ മനാഫ്, എസ്.എ. ബിജു, സീനിയർ സിപിഒ മാരായ ടി.എ. അഫ്സൽ, ടി.എൻ. മനോജ് കുമാർ, രെജിത്ത് രാജൻ, ബെന്നി ഐസക്ക്, കെ.എസ്. സുമേഷ്, ഷൈജു അഗസ്റ്റിൻ, എം.എ. ജിംസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.