അഡ്വ:ജയസൂര്യൻ ✍️
50 വർഷം മുൻപ് ഒരു കൃസ്ത്യാനി ബിജെപിയിൽ എത്തുക അതും ഒരു കത്തോലിക്കാ ക്രിസ്ത്യാനി കോട്ടയത്തുനിന്ന് ബിജെപിയിൽ എത്തുക എന്ന് പറഞ്ഞാൽ അത് അസംഭാവ്യമായിരുന്നു അചിന്ത്യമായിരുന്നു.
അക്കാലത്ത് നാട്ടുകാരുടെ പുച്ഛവും എതിർപ്പും വെറുപ്പും അവഹേളനവും ആട്ടും തുപ്പും എത്രമാത്രം സഹിച്ചിട്ടുണ്ട് ജോർജുകുര്യൻ എന്ന് നമുക്കിപ്പോൾ ഊഹിക്കാനേ പറ്റുകയില്ല.കോട്ടയം ജില്ലയിൽ ഉടനീളം സൈക്കിൾ ചവിട്ടി യാത്ര നടത്തി ബിജെപിയെ പ്രചരിപ്പിക്കുവാൻ യുവമോർച്ചയുടെ കാലത്ത് തന്നെ ജോർജ് കുര്യൻ ഉണ്ടായിരുന്നു.
പിന്നീട് യുവമോർച്ചയുടെ അഖിലേന്ത്യ ഉപാധ്യക്ഷൻ ആകുമ്പോഴും,ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ആകുമ്പോഴും,കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ ഒ എസ് ഡി ആകുമ്പോഴും, ജോർജ് കുര്യൻ കാത്തുസൂക്ഷിച്ച ഒരു മൂല്യമുണ്ട് തികഞ്ഞ ആദർശ പ്രതിബദ്ധത.
ഒരു ബിഷപ്പിനെയും ഒരു പുരോഹിതനെയും അങ്ങോട്ടുപോയി കാണാത്ത ആളാണ് അരനൂറ്റാണ്ട് കാലമായി ബിജെപിയിൽ പ്രവർത്തിക്കുന്ന ജോർജുകുരിയൻ' ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ ധാരാളം ക്രൈസ്തവരും മുസ്ലീങ്ങളും ബിജെപി വിട്ടുപോയി പലരും ബിജെപിയെ വിമർശിച്ചു. അന്നും ആ ചെയ്തതാണ് ശരി ആ പ്രശ്നം ഇനി പരിഹരിക്കപ്പെടും എന്ന് അടിയുറച്ച് വിശ്വസിക്കുകയും അത് കരളുറപ്പോടെ പറയുകയും ചെയ്ത ബിജെപി നേതാവാണ് ജോർജ് കുര്യൻ '
ആർഎസ്എസ് സ്ഥാപകനായ ഡോക്ടർ കേശവ ബലറാം ഹെഡ്ഗേവാറിന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് അദ്ദേഹം പറഞ്ഞ ഒരു കമന്റ് വളരെ ശ്രദ്ധേയമാണ് "അങ്ങനെ ഡോക്ടർജിയും തെങ്ങിൽ കയറി അത് നന്നായി." (അതായത് ഒരു ആർഎസ്എസുകാരന്റെ ചിത്രം ഫ്ലക്സ് ബോർഡ് ആക്കി മരങ്ങളിൽ വെച്ച് കെട്ടിയത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ് ഡോക്ടർജിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച്
) കേന്ദ്രമന്ത്രിയുടെ ഒ എസ് ഡി ആയിരിക്കുമ്പോൾ പോലും തൻറെ ഭാര്യക്ക് ഒരു ജോലി കയറ്റത്തിന് വേണ്ടിയോ സ്ഥലംമാറ്റത്തിനു വേണ്ടിയോ അദ്ദേഹം ശ്രമിച്ചിട്ടില്ല. '
പട്ടിണി കിടക്കാനും പട്ടിണി നടക്കാനും പോലീസിന്റെ തല്ലു കൊള്ളാനും ഒന്നും അദ്ദേഹത്തിന് മടിയില്ല തല്ലുകൊണ്ടതിന്റെ പേരിൽ ചികിത്സ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അതിൻറെ ഫീസ് കൊടുക്കാൻ കാശ് വേണം എന്ന് ആരോടും ചോദിച്ചിട്ടും ഇല്ല.
ആഡംബര വാഹനങ്ങളോട് എന്നും അദ്ദേഹത്തിന് എതിർപ്പാണ് ആഡംബര വസ്ത്രങ്ങളോടും ആഡംബര മുറികളോടും ആഡംബര ഭക്ഷണത്തോടും പോലും 'ഞാനിതൊക്കെ എങ്ങനെ കൃത്യമായി എഴുതുന്നു എന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞങ്ങളുടെ ബന്ധം അങ്ങനെയാണ് '1990ല്‍ പാലായിക്കടുത്ത് പൂവരണിയിലാണ് എൻറെ വീട് എന്ന് തെറ്റിദ്ധരിച്ച് അവിടെ ബസിറങ്ങി 12 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് എൻറെ വിളക്കുമാടത്തെ വീട്ടിൽ വന്ന് എന്നോട് യുവമോർച്ചയിൽ ചേരണം എന്ന് പറയുന്ന സമയത്ത് സമയം ഉച്ചയ്ക്ക് രണ്ടു മണി. (( അദ്ദേഹം ഭക്ഷണം കഴിച്ചിട്ടില്ല.)
അന്നു തുടങ്ങിയ ബന്ധമാണ് ഇന്നുവരെ അധികം അടുപ്പവുമില്ല ഒട്ടും അകൽച്ചയുമില്ല.പക്ഷേ അടുപ്പമില്ലെങ്കിലും അകൽച്ച ഇല്ലാത്തതുകൊണ്ട് അധികം സംസാരം ഇല്ലെങ്കിലും അദ്ദേഹത്തെ അടുത്തുനിന്ന് കാണാൻ എന്നോളം അധികമാർക്കും കഴിഞ്ഞിട്ടില്ല എന്ന് ഉറച്ച വിശ്വാസത്തിലാണ് ഞാൻ ഇത്രയും എഴുതിയത്.
" ഉള്ളിൽ ഉരുകി തിളക്കുന്ന ആദർശത്തിന്റെ ലാവ വഹിക്കുന്ന ഐസ് കട്ട " അതാണ് ജോർജ് കുര്യൻ.......
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.