ബെംഗളൂരു: കന്നഡ സിനിമതാരം ദര്ശന് തൂഗുദീപ ഉള്‍പ്പെട്ട കൊലക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പുറത്ത്.
ദര്‍ശന്റെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പോലീസ് പറഞ്ഞു. രേണുകാസ്വാമി അശ്ലീലകമന്റുകള്‍ ആവര്‍ത്തിച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദര്‍ശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നു.
ഇതിനായി ദര്‍ശനെ നിര്‍ബന്ധിക്കുകയുംചെയ്തു. തുടര്‍ന്നാണ് ദര്ശന് വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ പവിത്ര ഗൗഡയെയാണ് പോലീസ് ഒന്നാംപ്രതിയാക്കിയിരിക്കുന്നത്.നടിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം ആസൂത്രണംചെയ്തതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പവിത്രയെ ഒന്നാംപ്രതിയാക്കിയത്. നടന് ദര്‍ശനാണ് കേസിലെ രണ്ടാംപ്രതി.
ഇവര്‍ക്ക് പുറമേ 11 പേര് കൂടി അറസ്റ്റിലായിട്ടുണ്ട്. കേസില്‍ ഇനി ഒരുസ്ത്രീ ഉള്‍പ്പെടെ നാല് പേര് കൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ഇവര്‍ ഒളിവിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.