കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അദാനിക്കും അംബാനിക്കും ഗുണം ചെയ്യാൻ പറയുന്ന ദൈവമാണ് മോദിയുടേതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
തന്റെ ദൈവം ജനങ്ങളാണെന്നും രാഹുൽ കൽപ്പറ്റിയിൽ വോട്ടർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളും ഇ.ഡി.യും സി.ബി.ഐയുമെല്ലാം ഇന്ത്യ മുന്നണിക്ക് എതിരായിരുന്നു. തിരഞ്ഞെടുപ്പ് തീരുമാനിച്ചത് പോലും പ്രധാനമന്ത്രിയുടെ സൗകര്യാർഥമായിരുന്നു.
അവസാന ദിവസങ്ങളിൽ ആരും പ്രചരണം നടത്തരുതെന്ന് പറഞ്ഞ് അദ്ദേഹം ധ്യാനത്തിന് പോയി. മുഴുവൻ മാധ്യമങ്ങളും അവിടെയുണ്ടായിരുന്നു. എന്നിട്ടും കഷ്ടിച്ചാണ് വാരാണസിയിൽ രക്ഷപ്പെട്ടത്.
ഇന്ത്യ എന്ന ആശയത്തെ അക്രമിച്ചത് കൊണ്ടാണ് ഇത്രയും വലിയ പരാജയം നേരിടേണ്ടി വന്നത്. മറ്റുള്ള വരെ ബഹുമാനിക്കുന്നതിന്റെ അടയാളമാണ് ഇന്ത്യൻ ഭരണ ഘടന.
ഇന്ത്യൻ ഭരണഘടന വലിച്ചെറിയുമെന്ന് വരെ ബി.ജെ.പി പറഞ്ഞു. 400-ലധികം സീറ്റ് വേണമെന്ന് പറഞ്ഞത് പോലും ഭരണഘടന മാറ്റി മറയ്ക്കാനായിരുന്നു. ഇതേ പ്രധാനമന്ത്രി രാജ്യത്തിൻ്റെ ഭരണഘടനയെ വന്ദിക്കുന്നതാണ് പിന്നീട് കണ്ടത്.
ഭരണഘടനയെ തൊട്ടുകളിക്കാൻ സമ്മതിക്കില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകിയത്. രാജ്യത്തെ നയിക്കാൻ പ്രാപ്തമായ സർക്കാരല്ല ഇപ്പോൾ അധികാരത്തിലുള്ളത്. ഇന്ന് കാണുന്ന മോദി തിരഞ്ഞെടുപ്പിന് മുമ്പ് കണ്ട മോദി അല്ല.പത്ത് വർഷത്തിനിടെ ഒരു പത്രസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രി അദ്ദേഹവുമായി സൗഹൃദമുള്ള രണ്ട് മൂന്ന് മാധ്യമങ്ങൾക്ക് അഭിമുഖം നൽകി. മാങ്ങയെങ്ങനെ കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വരെ ചോദ്യങ്ങൾ ഉണ്ടായി.
ഈ നാടകത്തിനിടയ്ക്ക് ഒരു പത്രപ്രവർത്തകൻ ചോദിച്ചത് പ്രധാനമന്ത്രി എങ്ങിനെയാണ് പ്രയാസമുള്ള തീരുമാനങ്ങൾ എടുക്കുന്നതെന്നായിരുന്നു. അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ദൈവം പറയുന്നത് ചെയ്യും എന്നായിരുന്നു.
അദാനിക്കും അംബാനിക്കും ഗുണം ചെയ്യാൻ പറയുന്ന ദൈവമാണ് മോദിയുടേത്. ദരിദ്രരെ പിന്തുണക്കണമെന്ന് കരുതുന്ന ദൈവം അല്ല. എനിക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്.
നിങ്ങൾ ഓരോരുത്തരമാണ് എൻ്റെ ദൈവം. നിങ്ങളുടെ ശബ്ദമാണ് ദൈവം. സർക്കാറിൽ സമ്മർദം ചെല്ലുത്താൻ പ്രാപ്തമായ ശക്തമായ പ്രതിപക്ഷമായിരിക്കും ഇത്തവണ. , രാഹുൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.