കൊച്ചി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന അവയവക്കച്ചവടത്തിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘം. ഇറാൻ അവയവക്കടത്തിൽ അറസ്റ്റിലായ രാംപ്രസാദിന് എട്ട് സംസ്ഥാനങ്ങളിൽ ഇടപാടുകളുണ്ട് എന്നതാണ് പ്രധാനപ്പെട്ട കണ്ടെത്തൽ.
ഇരകളെ കണ്ടെത്തി രക്തപരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ച ശേഷം അവയവ റാക്കറ്റിന് കൈമാറുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.വിവിധ സംസ്ഥാനങ്ങളിലുള്ള അവയവ റാക്കറ്റുകൾക്ക് ഇരകളെ കണ്ടെത്തി നൽകിയിരുന്നത് രാംപ്രസാദാണ്. വൃക്ക നൽകാൻ തയ്യാറുള്ളവരുടെ രക്തപരിശോധന നടത്തി മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാ ബേസ് തയ്യാറാക്കിയിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.
ഇറാനിലേക്കുള്ള അവയക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് ആന്ധ്രാപ്രദേശിൽ നിന്ന് രാംപ്രസാദിനെ അറസ്റ്റ് ചെയ്തത്. എട്ട് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പശ്ചിമബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇയാൾ അവയവക്കച്ചവടം നടത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ പരിധിയിൽ പെടുന്ന കേസുകൾ അതാത് സംസ്ഥാനങ്ങളിലേക്ക് കൈമാറാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.