കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ അന്തരിച്ചു

മക്ക: കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു.

രാവിലെ മക്കയിലായിരുന്നു അന്ത്യം.യൂണിവേഴ്സിറ്റി പ്രഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 

പ്രവാചകൻ മുഹമ്മദ് നബിയുടെ കീഴിൽ മക്ക കീഴടക്കിയതിന് ശേഷമാണ് ഷൈബിയുടെ കുടുംബത്തിന് കഅബയുടെ കാവൽക്കാരുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. കഅ്ബയുടെ 109-ാമത്തെ സംരക്ഷകനായിരുന്നു ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി.

മക്കയിൽ ജനിച്ച അൽ-ഷൈബി ഇസ്ലാമിക പഠനത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രഫസറായി വിരമിച്ച അദ്ദേഹം മതത്തെയും ചരിത്രത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 

പ്രവാചകൻ മുഹമ്മദ് നബിയുടെ കീഴിൽ മക്ക കീഴടക്കിയതിന് ശേഷമാണ് ഷൈബിയുടെ കുടുംബത്തിന് കഅ്ബയുടെ കാവൽക്കാരുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. 

കഅ്ബയുടെ അകം പുറം, വൃത്തിയാക്കൽ, കഴുകൽ, ഇസ്തിരിയിടൽ, കിസ്‌വ പിളർന്നാൽ നന്നാക്കൽ, സന്ദർശകരെ സ്വീകരിക്കൽ, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കുടുംബത്തിൻ്റെ ചുമതലയാണ്. 2013-ൽ അമ്മാവൻ അബ്ദുൾഖാദർ താഹ അൽ-ഷൈബിയുടെ മരണത്തെത്തുടർന്ന് സാലിഹ് അൽ-ഷൈബി കഅബയുടെ കാര്യസ്ഥനായത്.

ഹിജ്റ എട്ടാം വർഷത്തിൽ മക്ക കീഴടക്കിയ ശേഷം മുഹമ്മദ് നബി ആരംഭിച്ച ഒരു പാരമ്പര്യമെന്ന നിലയിലാണ് കഅ്ബയുടെ രക്ഷാകർതൃത്വം അൽ-ഷൈബിയുടെ പുത്രന്മാർക്കും അവരുടെ പിൻഗാമികൾക്കും നൽകി പോരുന്നത്. 

നഗരത്തിന്റെ താക്കോൽ ഉസ്മാൻ ഇബ്‌നു അബി തൽഹയെ ഏൽപ്പിക്കുകയും ആ ബഹുമതി തന്റെ കുടുംബത്തിൽ മാത്രം നിലനിൽക്കാൻ ഉത്തരവിടുകയും ചെയ്തു. കഅ്ബയുടെ രക്ഷാകർതൃത്വം ഇന്ന് വരെ കുടുംബത്തിലെ മുതിർന്നവർക്കാണ് നൽകിപോരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !