പ്രധാന മന്ത്രിയെ പരിഹസിച്ച് പങ്ക് വെച്ചപോസ്റ്റ്‌ പിൻവലിച്ച് കോൺഗ്രസ്..ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ബിജെപി

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് കോൺഗ്രസിന്റെ കേരള ഘടകം പിൻവലിച്ചു.

ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്ന മോദിയുടെ ചിത്രത്തെ ട്രോൾ രൂപത്തിൽ എക്സിൽ പങ്കുവച്ചതാണ് പിൻവലിച്ചത്. 

ട്രോൾ ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കുന്നതാണെന്ന ബിജെപി നേതാക്കളുടെ വിമർശനത്തെത്തുടർന്നാണ് നടപടി.മാർപാപ്പയുടെയും മോദിയുടെയും ചിത്രം, ‘ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു’ എന്ന അടിക്കുറിപ്പോടെയായിരുന്നു കോൺഗ്രസ് പങ്കുവച്ചത്. 

തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തെ പരിഹസിക്കുന്നതായിരുന്നു പോസ്റ്റ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !