ലണ്ടൻ: ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണാർഥം മലയാളി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ലണ്ടൻ - പാരിസ് സൈക്കിൾ യാത്ര.
ഇരിങ്ങാലക്കുട സ്വദേശി ഡോ. റാലി ജോബ് വെള്ളാനി പറമ്പിൽ, തൃശൂർ സ്വദേശി ഡോ. വിവേക് തരകൻ, പാലക്കാട് സ്വദേശിയായ ഐടി വിദഗ്ദ്ധൻ ശ്യാം വലിയനടുവത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള 7 അംഗ സംഘമാണ് ലണ്ടനിൽ നിന്ന് പാരിസിലേക്ക് സൈക്കിൾ യാത്ര നടത്തുന്നത്.പാതി മലയാളിയായ ആന്ധ്ര സ്വദേശി ഡോ. സഞ്ജയും സംഘത്തിലുണ്ട്. കഴിഞ്ഞ ദിവസം ലണ്ടൻ "ഐ "യുടെ സമീപത്ത് നിന്ന് ആരംഭിച്ച യാത്ര 4 ദിവസം പിന്നിട്ടാണ് പാരിസിൽ എത്തിച്ചേരുക. ന്യൂ ഹെവനിൽ നിന്ന് ഫെറി കടന്നാണ് സംഘം ഫ്രാൻസിൽ എത്തുക. തുടർന്ന് 2 ദിവസം യാത്ര ചെയ്താണ് പാരിസിൽ എത്തുക.
ബെംഗളൂരു സെന്‍റ് ജോൺസ് മെഡിക്കൽ കോളജ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന "യൂണിറ്റ് ഓഫ് ഹോപ് " എന്ന സംഘടനയുടെ നേതൃത്വത്തിലാണ് നിർധന കുട്ടികളുടെ ചികിത്സ നടത്തന്നത്. സംഘത്തിലെ ഡോക്ടർമാരായ 3 പേരും സെന്‍റ് ജോൺസ് മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥികളാണ്.
നേരത്തെയും ഇവർ സംഘടനയുടെ പ്രവർത്തനങ്ങൾക്കായി വിവിധി പരിപാടികൾ നടത്തിയിട്ടുണ്ട്. യൂണിറ്റ് ഓഫ് ഹോപ് വർഷംതോറും ഓട്ടേറെ കുട്ടികൾക്കാണ് ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സകൾ സൗജന്യമായി നൽകുന്നത്. ഇവർ വർഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിര താമസമാക്കിയവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.