പട്ന: എന്‍.ഡി.എ. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലില്‍വീണ ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. അധ്യക്ഷനുമായ നിതീഷ് കുമാറിനെ വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.
നിതീഷ് മോദിയുടെ കാലില്വീണത് ബിഹാര്‍ ജനതയ്ക്ക് അപമാനമാണെന്ന് ജെ.ഡി.യു. മുന്‍ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് തന്റെ മനസാക്ഷിയെ വില്പനയ്ക്കുവെച്ചുവെന്നും പ്രശാന്ത് കിഷോര്‍ ആരോപിച്ചു.'ഭരണത്തിലിരിക്കുന്ന നേതാക്കള്‍ സംസ്ഥാനത്തിന്റെ ആത്മാഭിമാനമാണ്. മോദിയുടെ കാലില്‍ വീണതോടെ നിതീഷ് ബിഹാറിനെ അപമാനംകൊണ്ടുവന്നു', എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആരോപണം.
നേരത്തെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന നിതീഷിനെ താനെന്തിനാണ് വിമര്‍ശിക്കുന്നതെന്ന് ചിലര്‍ ചോദിക്കും. എന്നാല്‍, അന്ന് അദ്ദേഹം മറ്റൊരു മനുഷ്യനായിരുന്നു. അന്ന് നിതീഷ് തന്റെ മനസാക്ഷി വില്പനയ്ക്കുവെച്ചിരുന്നില്ലെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
സംസ്ഥാനത്തിന് ആനുകൂല്യങ്ങള്‍ കൊണ്ടുവരാന്‍ നിതീഷ് തന്റെ സ്വാധീനശക്തി ശരിയാംവണ്ണം ഉപയോഗിക്കുന്നില്ല. 2025-ലെ തിരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പിയുടെ പിന്തുണയോടെ അധികാരത്തില്‍ തുടരുന്നത് ഉറപ്പാക്കാന്‍ നിതീഷ് കാലില്‍ വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.