തലശ്ശേരി: കണ്ണൂരിൽ നൂറോളം പേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.
ഇരിട്ടി കീഴൂരിലെ സംഘം ഉടമസ്ഥതയിലുള്ള ഒൻപതര സെന്റ് സ്ഥലം വിൽപ്പനയിൽ ലക്ഷങ്ങൾ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നുണ്ട്.ഇന്നും നാളെയുമായി തലശ്ശേരിയിൽ നടക്കുന്ന ജില്ലാ വാർഷിക ബൈഠക്കിൽ തീരുമാനമായില്ലെങ്കിൽ നൂറോളം പേർ ആർഎസ്എസ് വിടുമെന്നാണ് സൂചന.
20 ലക്ഷം രൂപ ആകെ സ്ഥലത്തിന് വിലമതിക്കും. എന്നാൽ അഞ്ചുലക്ഷം രൂപയേ കണക്കിൽ കാണിച്ചിട്ടുള്ളൂവെന്നാണ് ആരോപണം.
സംസ്ഥാന പ്രാന്ത കാര്യവാഹകിൻ്റെ വീടിനു മുന്നിലും വിഭാഗ് കാര്യാലയത്തിന് മുന്നിലും പോസ്റ്ററുകൾ ഉയർന്നു. പ്രാന്ത കാര്യവാഹകിന് 100 പേർ ഒപ്പിട്ട് പരാതി നൽകി. ഇതുസംബന്ധിച്ച അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നിരവധിപേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.