കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് കുളത്തിൽ ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ കുളത്തിൽ വീണ് മരിച്ചു. കുറിച്ചി സ്വദേശി അഭിനവ്(12), മാടപ്പള്ളി സ്വദേശി ആദർശ്(15) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനടത്തുള്ള ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം. . ചൂണ്ടയിടുന്നതിനിടെ ഒരാൾ കാൽ വഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നെന്നാണ് വിവരം.ചങ്ങനാശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പാറക്കുളത്തിൽനിന്ന് പുറത്തെടുത്തു. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയും ആദർശ് പത്താം ക്ലാസ് വിദ്യാർഥിയുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.