കേന്ദ്ര മന്ത്രി സഭയിൽ കേരളത്തിനും പ്രതിനിധ്യം.. സന്തോഷം രേഖപ്പെടുത്തി സീറോമലബാർ സഭ"

കൊച്ചി: കേന്ദ്രമന്ത്രിസഭയിൽ കേരളത്തിന്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോർജ് കുര്യനും ഉൾപ്പെട്ടതിൽ സന്തോഷം രേഖപ്പെടുത്തി സീറോമലബാർ സഭ.

കേരളത്തിന്റെ പൊതുതാൽപര്യങ്ങൾ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവർക്കു സാധിക്കട്ടെയെന്ന് സഭ ആശംസിച്ചു. 

ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ. 

ഭാരതത്തിന്റെ നവോഥാനത്തിനും സാംസ്കാരിക പുരോഗതിക്കും വിദ്യാഭ്യാസ നേട്ടങ്ങൾക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകൾ നൽകിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവർത്തനശൈലി ഈ സർക്കാരിനും തുടരാൻ സാധിക്കട്ടെ. 

കേന്ദ്രസർക്കാരിന്റെ രാഷ്ട്രനിർമാണയത്നങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നു– സീറോമലബാർ സഭ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !