സിഡ്നി: ഓസ്ട്രേലിയയിൽ കടലിൽ വീണ് രണ്ട് മലയാളി യുവതികൾ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയും വീണെങ്കിലും അവരെ രക്ഷാപ്രവർത്തകർ കരക്ക് എത്തിച്ചു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തിരിച്ചിലിലാണ് മർവ്വയെയും ഷാനിയെയും കണ്ടെടുത്തത്.
കണ്ണൂർ എടക്കാട് നടാൽ ഹിബ്ബാസിൽ മർവാ (33 ), കോഴിക്കോട് കൊളത്തറ സ്വദേശിനി , നരേഷ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് സിഡ്നി സദര്‍ ലാൻഡ് ഷെയറിലെ കുർ ണെലിലെ വിനോദസഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ ഇരുവരും കടലിൽ വീഴുകയായിരുന്നു.
കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ഫിറോസ ഹാഷിമിന്റെയും കെഎംസിസി സ്ഥാപക നേതാവ് പരേതനായ സി. ഹാഷിമിൻ്റെയും മകളാണ് മർവ്വ. ഓസ്ട്രേലിയൻ KMCC ഭാരവാഹിയാണ് ഭർത്താവ് ഡോ. സിറാജുദീൻ. (ക്ാസർകോഡ്), മക്കൾ ഹംദാൻ, സൽമാൻ, വഫാ എന്നിവരാണ്.
കോഴിക്കോട് കൊളത്തറ ടി.കെ. ഹാരിസിൻ്റെ ഭാര്യയാണ് നരേഷ. മക്കൾ സയാൻ, മുസ്‌ക്കാൻ, ഇസ് ഹാൻ എന്നിവരാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.