ഫുഡ് കഴിച്ചും പാഴ്‌സൽ വാങ്ങിയും പണം നൽകാതെ മീശ പിരിച്ചു വിറപ്പിക്കുന്ന പോലീസ് ഏമാൻ ഒടുവിൽ പെട്ടു.. ഹോട്ടൽ ഉടമയുടെ പരാതിയിൽ എസ് ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: ബാലുശേരിയിൽ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്‌ഐയെ സസ്പെൻഡ് ചെയ്തു. ബാലുശേരി സ്‌റ്റേഷനിലെ എസ്ഐ എ.രാധാകൃഷ്ണ‌നെയാണ് സസ്പെൻഡ് ചെയ്തത്.

ഭക്ഷണം പാഴ്‌സൽ വാങ്ങിയ ശേഷം പണം ഹോട്ടൽ ഉടമ തരുമെന്നു പറഞ്ഞപ്പോൾ ഹോട്ടലുകാർ അനുവദിച്ചിരുന്നില്ല. 

എസ്ഐ ഹോട്ടലിൽനിന്നു ഈ രീതിയിൽ ഭക്ഷണം വാങ്ങുന്നത് പതിവായിരുന്നു. പണം നൽകാതെ പേര് പറഞ്ഞാൽ ഇനി മുതൽ ഭക്ഷണം നൽകേണ്ടതില്ലെന്ന് ഉടമ ജീവനക്കാരെ അറിയിച്ചിരുന്നു. 

സുഹൃത്തുക്കളുമായി എത്തി ഭക്ഷണം കഴിച്ച് പണം നൽകാതെ മടങ്ങുന്നത് എസ്ഐയുടെ പതിവായിരുന്നു. കഴിഞ്ഞ ദിവസം ജീവനക്കാർ പണം ചോദിച്ചതോടെ എസ്‌ഐ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു. 

തുടർന്നാണ് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകിയത്. ഇയാൾക്കെതിരെ ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !