പ്രവാസി മലയാളി യുവതി താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.. കൈ ഞരമ്പ് മുറിച്ചു ഗുരുതരാവസ്ഥയിൽ ഭർത്താവിനെയും കണ്ടെത്തി..

അബുദാബി: മലയാളി യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ചിറയ്ക്കൽ  മാടത്തുകണ്ടി പാറപ്പുറത്ത്  സ്വദേശിനി മനോഗ്ന(31)യെയാണ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ജീവനൊടുക്കിയതാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം.

അതേസമയം, ഭർത്താവിനെയും കൈ ഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

മനോഗ്നയുടെ മൃതദേഹം ബനിയാസ്  മോർച്ചറിയിലാണുള്ളത്. ഇരുവരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !