അടിച്ച് കേറി 24 ന്യൂസ് 'ചരിത്രത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മലയാളത്തിലെ മറ്റൊരു ന്യൂസ് ചാനല്‍

ചരിത്രത്തില്‍ ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി മലയാളത്തിലെ മറ്റൊരു ന്യൂസ് ചാനല്‍. 

ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസാണ് ന്യൂസ് ചാനലുകളുടെ മികവ് അളക്കുന്ന ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) ഏഷ്യാനെറ്റിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 

ഇരു ചാനലുകളും തമ്മിലുള്ള ടിആര്‍പി വ്യത്യാസം കേവലം രണ്ടു പോയിന്റുകള്‍ മാത്രമാണ്. ടിആര്‍പിയില്‍ ഏഷ്യാനെറ്റ് ന്യൂസിന് 112 പോയിന്റുകളും 24 ന്യൂസിന് 110 പോയിന്റുകളുമാണ് ഉള്ളത്.

നേരത്തെ ശബരിമല യുവതി പ്രവേശന വിധി വന്നതിന് പിന്നാലെ ഏഷ്യാനെറ്റിന്റെ തൊട്ടടുത്ത് സംഘപരിവാര്‍ ചാനലായ ജനം ടിവി എത്തിയിരുന്നു. എന്നാല്‍, ടിആര്‍പിയിലെ ഈ മുന്നേറ്റം ചാനലിന് നിലനിര്‍ത്താന്‍ ആയിട്ടില്ല. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചാനല്‍ അഞ്ചും ആറും സ്ഥാനങ്ങളിലാണ് ടിആര്‍പിയില്‍.മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസാണ്. ടിആര്‍പിയില്‍ 66 പോയിന്റുകളാണ് മനോരമ നേടിയത്. 58 പോയിന്റുമായി മാതൃഭൂമി ന്യൂസാണ് നാലാം സ്ഥാനത്തുള്ളത്.

പുതിയ സങ്കേതിക വിദ്യയേടെ തിരിച്ചെത്തിയ റിപ്പോര്‍ട്ടര്‍ ടിവി മാസങ്ങള്‍ കഴിഞ്ഞിട്ടും ടിആര്‍പിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആഴ്ചയിലെ ടിആര്‍പി റേറ്റിങ്ങില്‍ അഞ്ചാം സ്ഥാനം മാത്രമെ ചാനലിന് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. 39 പോയിന്റുകളാണ് ടിആര്‍പിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നേടിയത്.സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിക്കും ടിആര്‍പിയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. 32 പോയിന്റുമായി ജനം ആറാം സ്ഥാനത്താണുള്ളത്. സിപിഎം നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് 24 പോയിന്റുമായ ഏഴാം സ്ഥാനത്തും 16 പോയിന്റുമായി ന്യൂസ് 18 കേരള എട്ടാം സ്ഥാനത്തുമാണ് ടിആര്‍പി റേറ്റിങ്ങിലുള്ളത്.

ഏറ്റവും പിന്നില്‍ പോയി ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ടെലിവിഷന്‍ ചാനലായ മീഡിയ വണ്‍. റേറ്റിംഗ് പോയിന്റില്‍ രണ്ടക്കം പോലും തികയ്ക്കാനാവാതെ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മീഡിയ വണ്‍.

മലയാളത്തില്‍ അടുത്തിടെ ആരംഭിച്ച രാജ് ടിവി മലയാളം അടച്ചുപൂട്ടിയതിനാല്‍ അവരെ ബാര്‍ക്ക് റേറ്റിങ്ങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതുതായി മലയാളത്തില്‍ ആരംഭിച്ച ന്യൂസ് മലയാളം 24/7 ചാനലിനും ടിആര്‍പി റേറ്റിങ്ങില്‍ എത്താനായിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !