പാറമക്ക് ഇട്ടാൽ റോഡിലെ കുഴി അടയുമെങ്കിൽ പിന്നെ ടാർ ചെയ്യണ്ട കാര്യം ഇല്ലല്ലോ.

പത്തനംതിട്ട: പാറമക്കിട്ട് കുഴികൾ അടച്ചെങ്കിലും മഴയിൽ അവയെല്ലാം തെളിഞ്ഞു. വാഹനങ്ങളിലും നടന്നും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി.


ഇട്ടിയപ്പാറ–ജണ്ടായിക്കൽ–വടശേരിക്കര റോഡിലെ ദുസ്ഥിതിയാണിത്. പഴവങ്ങാടി, വടശേരിക്കര എന്നീ പഞ്ചായത്തുകളെയും പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന ഹൈവേയെയും മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി ദേശീയ ഹൈവേയും ബന്ധിപ്പിക്കുന്ന റോഡാണിത്. 

ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിൽ നിന്നാരംഭിച്ച് പൂവത്തുംകുന്ന്, ഒഴുവൻപാറ, ജണ്ടായിക്കൽ, കിടങ്ങുമൂഴി, പെരുമ്പേക്കാവ്, ബംഗ്ലാംകടവ് വഴി വടശേരിക്കര ഫെഡറൽ ബാങ്ക് പടിയിൽ സന്ധിക്കുന്ന റോഡാണിത്. വയ്യാറ്റുപുഴ–പൊതീപ്പാട് റോഡ് പാക്കേജിൽപ്പെടുത്തി ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്താൻ പദ്ധതിയിട്ട റോഡാണിത്. 

ഇതുമൂലം 10 വർഷത്തിലധികമായി റീടാറിങ് നടത്തിയിട്ടില്ല. ടാറിങ് പൂർണമായി തകർന്നു നിറയെ കുഴികളാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ കുഴികളിൽ ചാടി അപകടം ഉറപ്പ്. വയ്യാറ്റുപുഴ റോഡ് പാക്കേജ് നടക്കില്ലെന്ന് ഉറപ്പായതോടെ റോഡിന്റെ നവീകരണത്തിന് 10 കോടി രൂപ സംസ്ഥാന ബജറ്റിൽ അനുവദിച്ചിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് പണി കരാറായതാണ്. 

2 ലോഡ് പാറ റോഡിൽ ഇറക്കിയതൊഴിച്ചാൽ പണിയൊന്നും നടന്നില്ല. പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ‌ പണി തുടങ്ങാനുമായില്ല. പരാതി ഏറിയതോടെയാണ് പാറമക്കിട്ട് ഒരു മാസം മുൻപു കുഴികൾ അടച്ചത്. 

മഴ തുടങ്ങിയതോടെ അവയെല്ലാം വീണ്ടും തെളിയുകയാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം 6ന് തീരും. ഇതിനു ശേഷം പണി തുടങ്ങുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !