ഹൈദരാബാദ്: തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനവും. യുവതിയുടെ മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടശേഷം ക്രൂരമായി മര്‍ദ്ദിച്ചു.
മറ്റൊരു തവണ ഇവരുടെ സാരിയില്‍ ഡീസലൊഴിച്ച് കത്തിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളലേറ്റു. രണ്ട് തവണയായി ബന്ധുക്കളും അയല്‍വാസികളും അടങ്ങുന്ന ആള്‍ക്കൂട്ടം ഇവരെ മര്‍ദ്ദിച്ചതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.ജൂണ്‍ ആദ്യവാരമാണ് സംഭവങ്ങള്‍ നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇന്നലെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെഞ്ചു എന്ന ഗോത്ര വിഭാഗത്തില്‍ പെട്ട സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. വീഡിയോ പുറത്തുവന്നതോടെ തെലങ്കാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തില്‍ ഇരയായ യുവതിയുടെ സഹോദരിയും സഹോദരീഭര്‍ത്താവുമടക്കം നാല് പേര് അറസ്റ്റിലായെന്ന് പൊലീസ് അറിയിച്ചു. മോഷണം നടത്തിയെന്നാരോപിച്ചായിരുന്നു വിചാരണയും പീഡനവും നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.