ചെന്നൈ: നഗരത്തിൽ തക്കാളി വിലയിൽ വർധന. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 60 രൂപയായിരുന്നത് ഇപ്പോൾ 100 രൂപയായി വർധിച്ചു.
തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മഴ കുറഞ്ഞതിനാൽ വളരെ കുറിച്ചു ലോഡുകളെ ഇപ്പോൾ വരുന്നുള്ളൂവെന്ന് കോയമ്പേട് മൊത്ത വിതരണ കേന്ദ്രത്തിലെ വ്യാപാരികൾ പറഞ്ഞു.ഒരു മാസത്തേക്കു വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നും പറഞ്ഞു. നഗരത്തിൽ മറ്റു പച്ചക്കറികൾക്കു നേരത്തെ വില ഉയർന്നിരുന്നെങ്കിലും നിലവിൽ അൽപം കുറഞ്ഞിട്ടുണ്ട്.
കാരറ്റിന് 40 രൂപ, ഉള്ളിക്ക് 35 രൂപ, മുള്ളങ്കി, ബീറ്റ്റൂട്ട്, പച്ചമുളക്, വെണ്ട എന്നിവയ്ക്ക് 30 രൂപ, മത്തങ്ങ 25 രൂപ, ഉരുളക്കിഴങ്ങിന് 23 രൂപ, വഴുതനങ്ങയ്ക്ക് 20 രൂപ, കാബേജിന് 14 രൂപ എന്നിങ്ങനെയാണു കിലോയ്ക്ക് വില
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.