മല്ലപ്പള്ളി: സിൽവർ ലൈൻ പദ്ധതി വീണ്ടും കൊണ്ടു വരാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാനും മുൻ എം എൽ എയുമായ ജോസഫ് എം. പുതുശേരി.
പദ്ധതി കേരളത്തെ സാമ്പത്തികമായും പാരിസ്ഥിതികമായും തകർക്കുകയും സംസ്ഥാനത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിന് കാരണമാകുകയും ചെയ്യും. പദ്ധതി കേരളത്തിന് യോജിച്ചതല്ലെന്ന് വിദഗ്ധാഭിപ്രായം ഉണ്ടായിട്ടും വീണ്ടും പദ്ധതിയുമായി മുന്നോട്ട് പോകുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ്.
വിദേശ വായ്പ വാങ്ങിയെടുക്കുകയാണ് ഇതിന് പിന്നിൽ എന്നും അദ്ദേഹം ആരോപിച്ചു ക്ഷേമ പെൻഷനും ചികിത്സാ സഹായങ്ങളും വിതരണം ചെയ്യാൻ ചില്ലിക്കാശ് കയ്യിലില്ലാത്ത ധനകാര്യമന്ത്രി പദ്ധതിയ്ക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.വിദേശ വായ്പയുടെ ആകർഷണീയതയിലാണെന്നും പുതുശേരി പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ ഇനി അനുവദിക്കില്ലെന്നും ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.