ആലപ്പുഴ: കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സജുവിന്റെ (സഞ്ജു ടെക്കി – 28) ഡ്രൈവിങ് ലൈസൻസ് ആജീവനാന്തകാലത്തേക്കു റദ്ദാക്കി.
എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണു നടപടി. സജു അപ്‌ലോഡ് ചെയ്ത പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്. നടപടിക്കെതിരെ സജുവിന് അപ്പീൽ പോകാം.ശിക്ഷാ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സജു സന്നദ്ധസേവനം ചെയ്തിരുന്നു. മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സജു പരിശീലനവും പൂർത്തിയാക്കി.
തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാലാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.