പഠിച്ച സ്കൂളിൽ കാൻ ചലച്ചിത്ര മേള പുരസ്‌കാര ജേതാവ് കനി കുസൃതിക്ക് ആദരവ്

തിരുവനന്തപുരം :ഓർമകളുടെ മഴ പെയ്തിറങ്ങിയ പഴയ വിദ്യാലയത്തിൽ കനി കുസൃതി വിതുമ്പി. കാൻ ചലച്ചിത്ര മേളയിലെ പുരസ്കാര ജേതാവു കൂടിയായ കനി കുസൃതിയെ ആദരിക്കുന്ന ചടങ്ങാണ് ഓർമക്കൂടാരമായത്.

കനി കുസൃതി പഠിച്ച പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്എസ്എസിലായിരുന്നു അനുമോദനം.  ഈ സ്കൂളാണ് തനിക്ക് അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകിയതെന്ന് കനി കുസൃതി പറഞ്ഞപ്പോൾ വൻ കരഘോഷം. സംസ്‌കൃത നാടകത്തിലൂടെ ഈ മേഖലയിൽ എത്താൻ പ്രേരിപ്പിച്ച അധ്യാപിക ചന്ദ്രിക ഉൾപ്പെടെയുള്ളവർ കനിയുമായുള്ള ഓർമകൾ പങ്കുവച്ചു. 

കാൻ മേളയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, മുറിച്ച തണ്ണിമത്തൻ മാതൃകയിലുള്ള ബാഗുമായെത്തിയ കനിക്ക്, സ്‌കൂൾ അധികൃതർ മുറിച്ച തണ്ണിമത്തന്റെ രൂപത്തിലുള്ള ഫലകമാണ് സമ്മാനിച്ചത്.  

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയ സോളും കനിയോടൊപ്പം വേദി പങ്കിട്ടു. 

സ്കൂൾ പിടിഎയും ജീവനക്കാരുടെ കൗൺസിലും വിദ്യാർഥി സമൂഹവും പൂർവ അധ്യാപക വിദ്യാർഥി സംഘടനകളും ചേർന്നാണ് ആദരിച്ചത്. വി.കെ പ്രശാന്ത് എംഎൽഎ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !