സർക്കാരുമായുള്ള ഏറ്റുമുട്ടൽ ബിജെപിക്ക് ഗുണം ചെയ്തു.. കേരള ഗവർണർക്ക് തുടർച്ച നൽകാൻ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനസർക്കാരുമായി രാഷ്ട്രീയമായും നിയമപരമായും നിരന്തരം ഏറ്റുമുട്ടുന്ന ആരിഫ് മുഹമ്മദ് ഖാന് കേരളത്തിൽത്തന്നെ ഗവർണർ സ്ഥാനത്ത് തുടർച്ചനൽകാൻ കേന്ദ്രം.

സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ള പല നടപടികൾക്കും തടയിടാനും തുറന്നുകാട്ടാനും അദ്ദേഹത്തിന്റെ നിലപാടുകൾ സഹായിച്ചുവെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് ബി.ജെ.പി.ക്ക് ഗണ്യമായ മുന്നേറ്റമുണ്ടാക്കാൻ ഒരുപരിധിവരെ ഗവർണറുടെ നടപടികളും സഹായിച്ചുവെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. തുടർച്ചയുണ്ടാകുമെന്ന സൂചനലഭിച്ചതോടെ തിരഞ്ഞെടുപ്പുകാലത്ത് നിർത്തിവെച്ചിരുന്ന നടപടികൾ ഗവർണറും പുനരാരംഭിച്ചു. 

സർവകലാശാലകളുമായി ബന്ധപ്പട്ടെ പരാതികളിലും വി.സി.മാരുടെ നിയമനം സംബന്ധിച്ച പരാതികളിലും ഹിയറിങ്ങിന് രാജ്ഭവൻ തീയതി നിശ്ചയിച്ചു.മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചും സർക്കാരിനെ ഔദ്യോഗികകാര്യങ്ങളിൽപോലും മുൾമുനയിൽ നിർത്തിയും ഗവർണർ സമ്മർദത്തിലാക്കിയപ്പോൾ പ്രതിപക്ഷസ്വരമായി അത് വ്യാഖ്യാനിക്കപ്പെട്ടു. 

നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ചും രാഷ്ട്രപതിക്കയച്ചുമെല്ലാം ഗവർണർ സർക്കാരിനെ വീർപ്പുമുട്ടിച്ചു. കോടതികളിൽനിന്ന് ഗവർണർക്ക് തിരിച്ചടിയേറ്റ വിഷയങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തിൽ ‘കേന്ദ്രത്തിന്റെ രാഷ്ട്രീയത്തിന്’ ഗുണപരമായി എന്നാണ് വിലയിരുത്തൽ.

ഗവർണർമാരുടെ നിയമനകാലയളവ് അഞ്ചുവർഷത്തേക്കാണ്. കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് മാറ്റാം. കലാവധി പൂർത്തിയായാൽ പുതിയ നിയമനം ഉണ്ടാകുന്നതുവരെ തുടരുകയുംചെയ്യാം. 

ഇങ്ങനെ ചെറിയ കാലയളവിലേക്ക് തുടർന്നവരല്ലാതെ സമീപകാലത്ത് ഒരു ഗവർണറും രണ്ട് ടേം ഉണ്ടായിട്ടില്ല. സെപ്‌റ്റംബർ ആറിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാകുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !