മോസ്കോ:റഷ്യയിൽ സിനഗോഗുകൾക്കും പള്ളികൾക്കും പൊലീസ് പോസ്റ്റിനും നേർക്ക് അജ്ഞാതരായ ഒരുകൂട്ടം അക്രമികൾ നടത്തിയ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 15 ആയി.
ഞായറാഴ്ച റഷ്യയിലെ ഡാഗെസ്റ്റനിലെ നോർത്ത് കോക്കസ് മേഖലയിലാണ് സംഭവമെന്ന് പ്രദേശത്തിന്റെ ഗവർണർ അറിയിച്ചു. ഡാഗെസ്റ്റനിലെ ഏറ്റവും വലിയ നഗരമായ മാഖച്‌കാലയിലും തീരനഗരമായ ഡെർബെന്റിലും ആക്രമണം ഉണ്ടായി.ഭീകരാക്രമണമെന്നാണ് ഗവർണർ സെർജി മെലികോവ് ഇതിനെ വിശേഷിപ്പിച്ചത്.മാഖച്‌കാലയിൽ ആക്രമണം നടത്തിയവരിൽ നാലുപേരെയും ഡെർബന്റിൽ രണ്ടുപേരെയും പൊലീസുകാർ വധിച്ചു.
പൊലീസുകാരെക്കൂടാതെ ഓർത്തഡോക്സ് സഭയുടെ പുരോഹിതനും മറ്റുള്ളവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.