കൊല്ലം: എട്ടുവർഷംകൊണ്ട് കെ.എസ്.ആർ.ടി.സി.യുടെ കടം ആറിരട്ടിയായി ഉയർന്നു. 2015-16 സാമ്പത്തികവർഷം 2519.77 കോടി രൂപയായിരുന്നു കടബാധ്യത. ഇപ്പോഴത് 15,281.92 കോടിരൂപ. ഇതിൽ 12,372.59 കോടിയും സർക്കാർ വായ്പയാണ്. ബജറ്റ് വിഹിതത്തിനുപുറമേ, മാസംതോറും സർക്കാർ നൽകുന്ന സഹായം വായ്പക്കണക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ ആറുബാങ്കുകൾ ഉൾപ്പെട്ട കൺസോർഷ്യം വായ്പയിൽ ഇനി കൊടുക്കേണ്ട തുക 2865.33 കോടിരൂപ. എസ്.ബി.ഐ.യിൽനിന്നുള്ള ഓവർ ഡ്രാഫ്റ്റ് 44 കോടിയുംഇതേകാലയളവിൽ പ്രതിദിനവരുമാനം 4.89 കോടി രൂപയിൽനിന്ന് 7.65 കോടി രൂപയായി ഉയർന്നു. ഈ സമയത്ത് സ്ഥിരംജീവനക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. 2016-35,842 സ്ഥിരംജീവനക്കാരുണ്ടായിരുന്നു. ഇപ്പോൾ 22,402 പേരെയുള്ളൂ. 37.49 ശതമാനം കുറവ്.
നിലവിൽ കെ.എസ്.ആർ.ടി.സി.യുടെ വാർഷികവരുമാനം 2793.57 കോടിയും ചെലവ് 3775.14 കോടിയുമാണ്. വരവും ചെലവും തമ്മിലുള്ള അന്തരം 981.57 കോടിരൂപ. ഇത് കോർപ്പറേഷന്റെ സാമ്പത്തികപ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
2015-’16 കാലത്ത് ആറായിരത്തോളം ബസുകൾ സർവീസ് നടത്തിയിരുന്നസ്ഥാനത്ത് ഇപ്പോൾ ശരാശരി 3500 ബസ് ആണ് റോഡിലുള്ളത്. ജീവനക്കാരുടെയും ബസുകളുടെയും എണ്ണം കുത്തനെ കുറഞ്ഞിട്ടും വരവും ചെലവും കൂട്ടിമുട്ടിക്കാനാവാത്ത സ്ഥിതിയാണ്..
2015-’16
പ്രതിദിനവരുമാനം-4.89 കോടിരൂപ
ടിക്കറ്റ് വരുമാനം-4.78 കോടിരൂപ
ടിക്കറ്റ് ഇതരവരുമാനം-11 ലക്ഷംരൂപ
കടബാധ്യത-2519.77 കോടിരൂപ
2023-’24
പ്രതിദിനവരുമാനം-7.65 കോടി രൂപ (ജൻറം, സ്വിഫ്റ്റ് ബസുകൾ അടക്കം)
ടിക്കറ്റ് വരുമാനം-6.79 കോടിരൂപ
ടിക്കറ്റ് ഇതരവരുമാനം-85.43 ലക്ഷംരൂപ
കടബാധ്യത-15,281.92 കോടിരൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.