കാവുംകണ്ടം: ക്രൈസ്തവസഭ പുണ്യ ദിനമായി ആചരിക്കുന്ന ജൂലൈ 3 സെന്റ് തോമസ് ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് എ. കെ. സി. സി & പിതൃവേദി കാവുംകണ്ടം യൂണിറ്റ് ആവശ്യപ്പെട്ടു. മതപരമായി വളരെ പ്രാധാന്യമുള്ള ദിവസമാണ് സെന്റ് തോമസ് ദിനം. അന്നേദിവസം സഭാ ദിനമായി ആചരിക്കുന്നു. വിശുദ്ധ കുർബാനയിലും മറ്റ് ആരാധന ശുശ്രൂഷകളിലും സഭാംഗങ്ങൾ പങ്കെടുക്കേണ്ട കടപ്പെട്ട ദിനവും കൂടിയാണ്.
ഭാരത ക്രൈസ്തവരുടെ വിശ്വാസ പൈതൃകത്തിന്റെ അപ്പസ്തോലനായ തോമ്മാശ്ലീഹായുടെ ഓർമ്മത്തിരുനാൾ ദിനം പൊതു അവധിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു.
വർഷങ്ങളായി ക്രൈസ്തവ സമൂഹം ഐക്യകണ്ഠമായി ആവശ്യപ്പെടുന്ന ഈ കാര്യം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ജോജോ പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡേവീസ് കല്ലറക്കൽ, അഭിലാഷ് കോഴിക്കോട്ട്, ബിജു ഞള്ളായിൽ, ജോഷി കുമ്മേനിയിൽ, ജസ്റ്റിൻ മനപ്പുറത്ത്, ജോസ് കോഴിക്കോട്ട്, രാജു അറയ്ക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.