ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതി;70 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കന്‍ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു

കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കന്‍ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു. ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ അഡ്വാന്‍സ്ഡ് ലെവല്‍ (എ/എല്‍) പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയത്.

പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹിജാബുകള്‍ക്ക് പകരം അയഞ്ഞ സുതാര്യമായ വെള്ള ഷാളുകള്‍ ധരിക്കാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍മാര്‍ അനുവദിച്ചിരുന്നു . എന്നാല്‍ ഈ അനുമതി മുതലെടുത്ത് ബ്ലൂടൂത്ത് ഇയര്‍പീസുകള്‍ മറയ്ക്കാന്‍ കഴിയുന്ന ഹിജാബുകള്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ചിരുന്നതായി പരീക്ഷാ വകുപ്പ് പിന്നീട് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വച്ചത് . അതേസമയം, മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ ഫലം മെയ് 31 ന് മുന്‍പ് പുറത്തു വിട്ടു . സമാനമായ സംഭവങ്ങള്‍ മുന്‍പും ട്രിങ്കോമാലിയില്‍ ഉണ്ടായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !