ന്യൂഡൽഹി∙ നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽനിന്ന് രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. പട്ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്. കേസ് സിബിഐ ഏറ്റെടുത്തശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്.
ചോദ്യപേപ്പർ ചോർത്തിക്കിട്ടാൻ പണം നൽകിയ വിദ്യാർഥികളെ മനീഷ് കുമാർ തന്റെ കാറിൽ ഒഴിഞ്ഞ സ്കൂൾ കെട്ടിടത്തിലെത്തിച്ചെന്നും അവിടെവച്ചാണ് ചോദ്യപേപ്പേപ്പർ ഇവർക്ക് ലഭിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്.
ചോദ്യപേപ്പർ അനുസരിച്ചുള്ള ഉത്തരങ്ങൾ പഠിക്കാൻ വിദ്യാർഥികൾക്ക് സ്വന്തം വീട് താവളമാക്കി വിട്ടുനൽകിയതാണ് അശുതോഷിന്റെ പേരിലുള്ള കുറ്റം. ഇരുവരെയും വ്യാഴാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചശേഷം സിബിഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറ് പ്രാഥമികാന്വേഷണ റിപ്പോർട്ടുകളാണ് സിബിഐ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.