ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 ന് ആരംഭിക്കും: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 26 ന്, ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു,,

 ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു അറിയിച്ചു. ജെഡിയുവും ടിഡിപിയും എന്‍ഡിഎ മുന്നണിയിലെ അംഗങ്ങളാണ് എന്നും ജെഡിയു നേതാവ് കെ സി ത്യാഗി വ്യക്തമാക്കി.

സ്പീക്കര്‍ എല്ലായ്പ്പോഴും ഭരണകക്ഷിയുടേതാണ്, കാരണം ഭരണമുന്നണിയുടെ അംഗസംഖ്യയാണ് ഏറ്റവും ഉയര്‍ന്നത്. കെസി ത്യാഗി പറഞ്ഞു. ബിജെപി അംഗം ലോക്‌സഭ സ്പീക്കര്‍ ആകില്ലെന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങളെ ത്യാഗി വിമര്‍ശിച്ചു.

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 നാണ് ആരംഭിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസം പുതിയ എംപിമാരുടെ സത്യപ്രതിജ്ഞയാണ്. ജൂണ്‍ 27 ന് ലോക്‌സഭയുടേയും രാജ്യസഭയുടേയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിസംബോധന ചെയ്യും. ജൂലൈ മൂന്നു വരെയാണ് ആദ്യ സമ്മേളനം നടക്കുക.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !