ന്യൂഡല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ചോപ്പർ അഴിമതിയില്‍ നെഹ്റു കുടുംബത്തിനെതിരായ രേഖകള്‍ പുറത്ത്. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവർ ഈ ഇടപാടില്‍ പണം കൈപ്പറ്റി എന്നതുള്‍പ്പെടയുള്ള നിർണ്ണായക തെളിവുകളാണ് ഇപ്പോള്‍ ഇറ്റലി ഭാരതത്തിന് കൈമാറിയിരുരുന്നത്.
2014 വരെയുള്ള രണ്ടാം യു പി എ സർക്കാരിന്റെ കാലത്താണ് ഈ അഴിമതി നടന്നതും വിവാദമായതും. ഇറ്റാലിയൻ പ്രതിരോധ നിർമ്മാണ ഭീമനായ ഫിൻമെക്കാനിക്ക നിർമ്മിച്ച 12 അഗസ്ത വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്ററുകള്‍ 3,600 കോടി രൂപ ചെലവില്‍ വാങ്ങാൻ ഇന്ത്യ സമ്മതിച്ചപ്പോള്‍ "ഇടനിലക്കാർക്കും രാഷ്‌ട്രീയക്കാർക്കും കൈക്കൂലി നല്‍കിയെന്ന അഴിമതിക്കേസാണ് അഗസ്ത വെസ്റ്റ്‌ലാൻഡ് വിവിഐപി ചോപ്പർ അഴിമതി.2010 ഫെബ്രുവരിയില്‍, അന്നത്തെ യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) സർക്കാർ 3,600 കോടി രൂപയ്‌ക്ക് 12 "അഗസ്റ്റ വെസ്റ്റ്‌ലാൻഡ് AW 101 " ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.
2012-ല്‍ നിരവധി രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടപാട് നടത്താൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതോടെയാണ് ഹെലികോപ്റ്റർ കുംഭകോണം ശ്രദ്ധയില്‍പ്പെട്ടത്. ഇറ്റലിയിലാണ് തട്ടിപ്പ് ആദ്യം പുറത്തായത്.
2013 ഫെബ്രുവരിയില്‍, ഇന്ത്യൻ എയർഫോഴ്‌സുമായുള്ള (ഐഎഎഫ്) ഇടപാട് ഉറപ്പാക്കാൻ കമ്പിനി ഇടനിലക്കാർക്ക് കൈക്കൂലി നല്‍കിയെന്നാരോപിച്ച് അഗസ്റ്റ വെസ്റ്റ്‌ലാൻഡിന്റെ സിഇഒ ബ്രൂണോ സ്പാഗ്നോളിനിയെ ഇറ്റാലിയൻ അധികൃതർ അറസ്റ്റ് ചെയ്തു.
രണ്ട് ഇടനിലക്കാരായ ഗൈഡോ ഹാഷ്‌കെ, കാർലോ ജെറോസ എന്നിവരെ മിലാൻ അപ്പീല്‍ കോടതി (ഇന്ത്യയുടെ ഹൈക്കോടതിക്ക് തുല്യം) അന്താരാഷ്‌ട്ര അഴിമതി, കൈക്കൂലി, ഇന്ത്യൻ എയർഫോഴ്‌സുമായി (ഐഎഎഫ്) ഹെലികോപ്റ്റർ ഇടപാട് ഉറപ്പാക്കാൻ കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിച്ചു. 2014ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ കരാർ റദ്ദാക്കി.
ഇതേ വരെ ഇറ്റലിയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ കേസിലെ വിധിന്യായം ഇറ്റാലിയൻ സർക്കാർ ഇപ്പോള്‍ ഡി ക്ലാസ്സിഫൈ ചെയ്ത് പരസ്യമാക്കി. മൂന്നാമതും അധികാരമേറ്റ ശേഷം ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോഡി നടത്തിയ ആദ്യ വിദേശയാത്രയില്‍ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി ഈ രേഖകള്‍ അദ്ദേഹത്തിന് കൈമാറി.
ഈ കോടതി വിധി പുറത്തേക്ക് വിടരുതെന്നും ഒരു രഹസ്യ രേഖയായി സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അന്നത്തെ യു പി എ സർക്കാരും സോണിയ ഗാന്ധിയും ഇറ്റാലിയൻ സർക്കാരില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. അവർ 2013 ല്‍ ഈ വിഷയത്തില്‍ ഇറ്റാലിയൻ സർക്കാരുമായി ഒരു ധാരണയില്‍ എത്തിയിരുന്നു. അതിനാല്‍ ഈ രേഖകള്‍ ഭാരതത്തിന് ഇന്ന് വരെ അപ്രാപ്യമായിരുന്നു.
ഈ വിധിപ്രസ്‍താവത്തിനുള്ളില്‍ സോണിയ ഉള്‍പ്പെടെയുള്ള കൊണ്ഗ്രെസ്സ് നേതാക്കളുടെ പേരുകള്‍ പരാമർശിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഒരു രാഷ്‌ട്രീയ കുടുംബത്തിനും ആ കുടുംബത്തിന്റെ നായികയ്‌ക്കും പണം നല്‍കി എന്ന് പ്രതികള്‍ ഇറ്റാലിയൻ കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്.
250 പേജ് വരുന്ന ആ നിർണ്ണായക വിധിപ്രസ്താവത്തില്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയും അന്നത്തെ ഇന്ത്യൻ സർക്കാരും ഇടപെട്ടത് കൊണ്ട് മാത്രം ഇതേവരെ രഹസ്യ രേഖയായി സൂക്ഷിച്ച ആ കോടതി വിധി പരസ്യമാകുമ്പോള്‍ രാഷ്‌ട്രീയ വൃത്തങ്ങളില്‍ ഭൂചലനം സംഭവിക്കും എന്നത് ഉറപ്പാകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.