അമ്പലത്തിൽ പോയാൽ ചോദിക്കും, നിങ്ങൾ ബിജെപിക്കാരൻ ആണല്ലേ: ഹിന്ദു ഒരു മതമാണ്, അവർക്ക് വിശ്വാസങ്ങളുണ്ട്, വിമർശനം അതിരുവിടുമ്പോള്‍ ഹിന്ദുക്കള്‍ ബിജെപി ആകും, രമേഷ് പിഷാരടി,

അമ്പലത്തിൽ പോയാൽ ചോദിക്കും, നിങ്ങൾ ബിജെപിക്കാരൻ ആണല്ലേ: ഹിന്ദു ഒരു മതമാണ്, അവർക്ക് വിശ്വാസങ്ങളുണ്ട്, വിമർശനം അതിരുവിടുമ്പോള്‍ ഹിന്ദുക്കള്‍ ബിജെപി ആകും, രമേഷ് പിഷാരടി,

ബിജെപിയെ രാഷ്‌ട്രീയപരമായി വിമർശിക്കുന്നതിനു പകരം ഹിന്ദുമതത്തെ വിമർശിക്കുന്നുവെന്ന് നടൻ രമേശ് പിഷാരടി. ഒരു ഹിന്ദു വിശ്വാസിക്ക് ജയ് ശ്രീറാം വിളിക്കാൻ കഴിയുന്നില്ലെന്നും, അങ്ങനെ വിളിച്ചാല്‍ ചാപ്പ കുത്തപ്പെടുകയാണെന്നും നടൻ പറഞ്ഞു.

ഹിന്ദു വിമർശനം അതിരുവിടുമ്പോള്‍ ഹിന്ദുക്കള്‍ ബിജെപി ആകുമെന്നും  രമേശ് പിഷാരടി പ്രതികരിച്ചു.

"നല്ലൊരു മനുഷ്യൻ ആയതുകൊണ്ടാണ് സുരേഷ് ഗോപി വിജയിച്ചത്. സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടിയെ നോക്കൂ എന്നു പറയുന്നത് ഒരു പ്രശ്നമുള്ള കാര്യമാണ്, അത് ശരിയല്ല. ബിജെപിയെ വിമർശിക്കുന്നത് തെറ്റില്ല. പക്ഷേ ബിജെപിയെ വിമർശിക്കുമ്പോള്‍ അത് കൃത്യമായി രാഷ്‌ട്രീയപരമാകണം. എന്നാല്‍ അത് ഹിന്ദു വിമർശനം ആകുന്നു. അപ്പോള്‍, നിഷ്പക്ഷമായി ചിന്തിക്കുന്ന ഹിന്ദുക്കള്‍ ബിജെപി ആകും".

"ഹിന്ദു ഒരു മതമാണ്, അവർക്ക് വിശ്വാസങ്ങളുണ്ട്. ഇപ്പോള്‍, ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാല്‍ ഉടനെ ചോദിക്കും. 'നീ ബിജെപിക്കാരൻ ആണല്ലേ'. ഞാൻ അമ്പലത്തില്‍ പോയാല്‍ സംഘിയാവും.

രക്ഷാബന്ധൻ എത്രയോ വർഷങ്ങളായി ഭാരതത്തില്‍ നടക്കുന്ന ഒരു ചടങ്ങാണ്. എന്നാല്‍ രക്ഷാബന്ധൻ കെട്ടിയ ഒരാളെ ചാപ്പ കുത്തുന്നു. ഈ സാമാന്യവല്‍ക്കരണം ഇവിടെയുണ്ട്"- രമേശ് പിഷാരടി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network