ഒന്നു ശ്രദ്ധിച്ചാൽ മതി ആരോഗ്യത്തോടെ ജീവിക്കാം: രക്തസമ്മർദ്ദം കുറയ്ക്കാൻ ഡയറ്റിൽ ചേർക്കേണ്ട 10 ഭക്ഷണങ്ങൾ അറിയാം,

ഹൃദ്രോ​ഗത്തിന് ഏറ്റവും സാധാരണവും എന്നാൽ തടയാവുന്നതുമായ അപകട ഘടകങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. ആ​ഗോളതലത്തിൽ ഏതാണ്ട് 128 കോടി ജനങ്ങളിൽ ഉയർന്ന രക്തസമ്മർദ്ദമുണ്ടെന്നാണ് ലോകാരോ​ഗ്യസംഘടനയുടെ കണക്ക്.

ഹൃദയത്തെ മാത്രമല്ല, തലച്ചോറ്, വൃക്ക തുടങ്ങിയ അവയവങ്ങളെയും പ്രവർത്തനത്തെ ഇത് ബാധിക്കും. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും.

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇതൊക്കെയാണ്...

1. സിട്രസ് പഴങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്ട്രസ് പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

മുന്തിരി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സ്ട്രസ് പഴങ്ങളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

2. മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തുകളില്‍ പൊട്ടാസ്യം, മഗ്നീഷ്യം, അര്‍ജിനൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്

മത്തങ്ങ വിത്തുകളില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, മഗ്നീഷ്യം, അര്‍ജിനൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. നൈട്രിക് ഓക്‌സൈഡ് ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ അമിനോ ആസിഡ് ആണ് അര്‍ജിനൈന്‍. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

3. തക്കാളി

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ തക്കാളി

പൊട്ടാസ്യം, ലൈക്കോപീന്‍ എന്നിവയുടെ മികച്ച ഉറവിടമാണ് തക്കാളി. ലൈക്കോപീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം പോലെയുള്ള ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നേരത്തെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബെറി പഴങ്ങൾ ഡയറ്റിൽ ഉൾപെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

നിരവധി പോഷക ​ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് ബെറി പഴങ്ങൾ. ഇവയിൽ ധാരാളം ആന്റിഓക്സിഡന്റ് ​ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ബെറി പഴങ്ങൾ ഡയറ്റിൽ ഉൾപെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. റാസ്‌ബെറി, ബ്ലൂബെറി, സ്‌ട്രോബെറി, ക്ലൗഡ്‌ബെറി, ചോക്‌ബെറി എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് മുൻ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.


5. ചീയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ

മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്നതിന് ആവശ്യമായ മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ എന്നിവ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 12 ആഴ്ച വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ​ഗവേഷങ്ങൾ പറയുന്നു.


ചീരയിൽ നൈട്രേറ്റ്, ആൻറി ഓക്സിഡൻറുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഏഴ് ദിവസം തുടർച്ചയായി ചീര വിഭവങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിയവരിൽ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദ നില കുറഞ്ഞതായി ​ഗവേഷണം തെളിയിക്കുന്നു. കൂടാതെ, ചീര കഴിക്കുന്നത് ധമനികളുടെ കാഠിന്യം കുറയ്ക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം വർധിപ്പിക്കാനും സഹായിക്കും.


7. ബീറ്റ്റൂട്ട്

Beetroot for lower blood pressure

ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും

ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഒരു പഠനത്തിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ 250 മില്ലി ബീറ്റ്റൂട്ട് ജ്യൂസും 250 ഗ്രാം വേവിച്ച ബീറ്റ്റൂട്ടും കഴിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തി.


8. ഗ്രീക്ക് യോഗർട്ട്

Greek yoghurt high blood pressure

കാൽസ്യം, പൊട്ടാസ്യം തുടങ്ങിയവ ഗ്രീക്ക് യോഗർട്ടില്‍ അടങ്ങിയിട്ടുണ്ട്

കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ രക്തസമ്മർദ്ദ നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ പോഷകങ്ങൾ അടങ്ങിയതാണ് ഗ്രീക്ക് യോഗർട്ട്. ദിവസവും ​ഗ്രീക്ക് യോഗർട്ട് കഴിക്കുന്നത് രക്തസമ്മർദ്ദത്തിനുള്ള സാധ്യത 13 ശതമാനം കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിദിനം 200 ഗ്രാം കഴിക്കുന്നത് വർധിപ്പിക്കുമ്പോൾ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത 5% കുറയുന്നു.


9. കാരറ്റ്

carrot for lowering blood pressure

കാരറ്റ് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

ക്ലോറോജെനിക്, കഫീക് ആസിഡുകൾ, പി-കൗമാരിക് തുടങ്ങിയ ഫിനോളിക് സംയുക്തങ്ങൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് കാരറ്റ് വേവിക്കാതെ കഴിക്കുന്നത് ​ഗുണകരമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ അഭിപ്രായപ്പെടുന്നു.


ക്ലോറോജെനിക്, 

10. ബ്രോക്കോളി

Broccoli for lowering blood press

ബ്രോക്കോളി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

ബ്രൊക്കോളിയിൽ ധാരാളം പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, കെ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിലെ നൈട്രിക് ആസിഡുകളുടെ അളവ് വർധിപ്പിക്കുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ ഇതിലെ ഫ്ലേവനോയിഡ് ആൻ്റിഓക്‌സിഡറ്റ് സഹായിക്കുമെന്ന് ഗവേഷണങ്ങൾ ചൂണ്ടികാണിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !