BREAKING: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം, ഡേവിഡ് ജോണ്‍സണ്‍ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.

ബംഗലൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍(52) വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു. ബെംഗലൂരുവിലെ കോത്തനൂരില്‍ ഉള്ള ഫ്ലാറ്റിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.


രാവിലെ 11.15 ന് ആണ് സംഭവം. കോത്തനൂരിലെ കനകശ്രീ ലേ ഔട്ടില്‍ ഉള്ള എസ്‌എല്‍വി പാരഡൈസ് എന്ന ഫ്ലാറ്റില്‍ ആയിരുന്നു ഡേവിഡ് ജോണ്‍സണും കുടുംബവും താമസിച്ചിരുന്നത്. 

ഇവിടെ നാലാം നിലയിലെ വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് താഴെ വീണാണ് മരിച്ചത്. ജോണ്‍സണ്‍ താഴേക്ക് വീഴുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കഴിഞ്ഞ കുറച്ചു കാലമായി വിഷാദം അടക്കമുള്ള രോഗങ്ങള്‍ ഡേവിഡ് ജോണ്‍സണെ അലട്ടിയിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പേസ് ബൗളറായിരുന്ന ജോണ്‍സണ്‍ 

1996-ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ക്യാപ്റ്റൻ‍സിയില്‍ ഓസ്ട്രേലിയക്കെതിരെ ആണ് ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറിയത്. അതിന് തൊട്ടു മുമ്പ് രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 152 റണ്‍സ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമായിരുന്നു ജോണ്‍സണെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.

ഓസ്ട്രേലിയക്കെതിരായ ഡല്‍ഹി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ പേസറായിരുന്ന ജവഗല്‍ ശ്രീനാഥിന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജോണ്‍സണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. കര്‍ണാടക ടീമിലെ സഹതാരമായിരുന്ന വെങ്കിടേഷ് പ്രസാദിനൊപ്പം മികച്ച രീതിയില്‍ പന്തെറിഞ്ഞ ജോണ്‍സണ്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് നായകന്‍ മൈക്കല്‍ സ്ലേററ്റെ പുറത്താക്കുകയും ചെയ്തു.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റിലെ പ്രകടനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും അവസരം ലഭിച്ച ജോണ്‍സണ് പക്ഷെ ആദ്യ ടെസ്റ്റില്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനായുള്ളു. ആ മത്സരത്തില്‍ ഹെര്‍ഷെല്‍ ഗിബ്സിനെയും മക്‌മില്ലനെയും ജോണ്‍സണ്‍ പുറത്താക്കിയിരുന്നു. 

രണ്ട് ടെസ്റ്റുകളില്‍ നിന്ന് മൂന്ന് വിക്കറ്റുകളാണ് ജോണ്‍സന്‍റെ രാജ്യാന്തര കരിയറിലെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39 മത്സരങ്ങളില്‍ നിന്ന് 125 വിക്കറ്റുകളും ലിസ്റ്റ് എ ക്രിക്കറ്റില്‍ 33 മത്സരങ്ങളില്‍ നിന്ന് 41 വിക്കറ്റുകളും നേടിയിട്ടുണ്ട്.

മികച്ച പേസുണ്ടായിരുന്നെങ്കിലും സ്ഥിരതയും നിയന്ത്രണവുമില്ലാതിരുന്നത് ജോണ്‍സണ് കരിയറില്‍ തിരിച്ചടിയായി. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പിന്നീട് ജോണ്‍സണ് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചില്ല. 

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകക്ക് വേണ്ടിയാണ് ജോണ്‍സണ്‍ കളിച്ചിരുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം കോച്ചിംഗിലും ജോണ്‍സണ്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !