പട്ന: സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം അന്‍പതു ശതമാനത്തില്‍നിന്ന് 65 ശതമാനമായി ഉയര്‍ത്തി ബിഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പട്ന ഹൈക്കോടതി അസാധുവാക്കി.
സംവരണം അന്‍പതു ശതമാനത്തില്‍ കവിയരുതെന്ന സുപ്രീം കോടതി വിധിക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ്, ദലിത്, പിന്നാക്ക വിഭാഗ, ഗോത്ര സംവരണം ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ നിയമം കൊണ്ടുവരികയായിരുന്നു
സംവരണം അന്‍പതു ശതമാനത്തിനു മുകളില്‍ ഉയര്‍ത്തിയത് ഭരണഘടനയുടെ 14, 16, 20 അനുഛേദങ്ങളുടെ ലംഘനമാണെന്ന വാദമാണ്, ഹര്‍ജി നല്കിയവര് ഉയര്‍ത്തിയത്. തുല്യതയ്ക്കുള്ള അവകാശം, ജോലിക്കു തുല്യാവസരം ലഭിക്കുന്നതിനുള്ള അവകാശം എന്നിവയ്ക്കു വിരുദ്ധമാണ് സര്‍ക്കാര്‍ നടപടിയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി
ജാതി സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് സംവരണ പരിധി ഉയര്‍ത്തിയത് എന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നടപടി ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി ഉത്തരവിനു വിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.