ഇന്ത്യൻ എയര്‍ഫോഴ്‌സിലൊരു ജോലി ! ജൂലായ് എട്ട് അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം

ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള (2024) അഗ്നിവീർ വായു റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. 

അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷൻമാർക്കുമാണ് അവസരം. താത്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമർപ്പിക്കാം. agnipathvayu.cdac.in

പ്രായം: 

തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കുമ്ബോള്‍ 21 വയസ് കവിയരുത്.ജൂലായ് 3 2004 – ജനുവരി 2008ന്റെ ഇടയില്‍ ജനിച്ചവരായിരിക്കണം(രണ്ട് തീയതികളും ഉള്‍പ്പെടെ)

വിദ്യാഭ്യാസ യോഗ്യത:


  • 50 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു / തത്തുല്യം. 
  • അല്ലെങ്കില്‍ 50 ശതമാനം മാർക്കോടെ മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടർ സയൻസ്/ ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫോർമേഷൻ ടെക്നോളജിയില്‍ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ ഉള്‍പ്പെട്ട വൊക്കേഷണല്‍ കോഴ്സ് 50 ശതമാനം മാർക്കോടെ പാസായിരിക്കണം
  • അപേക്ഷകർ പ്ലസ്ടു/ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സിന് ഇംഗ്ലീഷില്‍ മാത്രമായി 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഉള്‍പ്പെടാത്ത ഡിപ്ലോമ/ വൊക്കേഷണല്‍ കോഴ്സ് പഠിച്ചവർ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.
  • പ്ലസ്ടുവിന് സയൻസ് വിഷയങ്ങള്‍ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. സയൻസ് വിഷയങ്ങളില്‍ ഫിസിക്സ് മാത്തമാറ്റിക്സ് എന്നിവയ്ക്ക് 50 ശതമാനം മാർക്ക് നിർബന്ധയുണ്ട്.

ഉയരം

  • പുരുഷന് കുറഞ്ഞത് 152.5 സെ.മി
  • സ്ത്രീകള്‍ക്ക് 152 സെ.മി
  • നോർത്ത് ഈസ്റ്റ്, ഉത്തരാഖണ്ഡിലെ മലയോര മേഖലയിലുള്ളവർക്ക് 147 സെ.മി
  • ലക്ഷ്വദ്വീപുകാർക്ക് 150 സെ.മി
ഉയരത്തിനും പ്രായത്തിനും അനുസരിച്ചുള്ളവ ഭാരം, മികച്ച്‌ കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഉണ്ടായിരിക്കണം

അപേക്ഷ ഫീസ് : 550 രൂപ

ജൂലായ് എട്ട് മുതല്‍ അപേക്ഷകള്‍ സമർപ്പിക്കാം. ജൂലായ് 28ാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം: agnipathvayu.cdac.in
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !