അയര്‍ലണ്ടിൽ പ്രവാസി മലയാളികൾ കൂടുതൽ ഉള്ള കൗണ്ടി കോർക്കില്‍ COINNS സമ്മർ ഫെസ്റ്റ് 2024 സമാപിച്ചപ്പോൾ ഇത്തവണ വാശിയേറുന്ന പോരാട്ടവീര്യം കാഴ്ചവച്ചു ഡബ്ലിനിലെ ഫിസ്‌ബോറോ വടവലി "ടീം പാപ്പൻസ്" ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്ലോൺമെൽ, ആഹാ സെവൻസ്, നീന ക്ലബ് എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി
7 ടീമുകളുടെ വാശിയേറിയ മത്സരം പുൽകോർട്ടിലാണ് നടന്നത്. 2 പൂൾ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം. ആദ്യ പൂളിൽ 3 ടീമുകളും രണ്ടാമത്തെ പൂളിൽ 4 ടീമുകളും പരസ്പരം മത്സരിച്ചു. ഫൈനലിൽ എത്തുകയായിരുന്നു.
കോർക്ക് ഇന്ത്യൻ നഴ്സസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ‘COINNS സമ്മർ ഫെസ്റ്റ് 2024′ ജൂൺ 16ന് നടന്നു. കോർക്കിലെ Togher St. Finbarr’s National Hurling & Football Club ൽ രാവിലെ 11 മണി മുതൽ വിവിധ കലാ -സാംസ്കാരിക- കായിക പരിപാടികൾ അരങ്ങേറി. വിവിധ പ്രോഗ്രാമുകൾ, മത്സരങ്ങൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ പ്രായപരിധിയിൽ നടത്തപ്പെടുന്ന മത്സരങ്ങൾ സമ്മർ ഫെസ്റ്റ് 2024 മേളയുടെ ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.